എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ കൊലപാതകം;കണ്ണൂര്‍ തളിപ്പറമ്പില്‍ വൈകീട്ട് സിപിഎം ഹര്‍ത്താല്‍
മൃതദേഹം സംസ്‌കരിക്കുന്നതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങി
കണ്ണൂര്‍: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ തളിപ്പറമ്പില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വൈകീട്ട് നാലു മണി മുതലാണ് ഹര്‍ത്താല്‍. ധീരജിന്റെ മൃതദേഹം ഇന്ന് സ്വദേശമായ തളിപ്പറമ്പില്‍ സംസ്‌കരിക്കും.
ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങി. ഈ സ്ഥലത്ത് ധീരജിന് സ്മാരകം പണിയുമെന്ന് സിപിഎം അറിയിച്ചു.
ധീരജിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇടുക്കി മെഡിക്കല്‍ കോളജില്‍ ഇന്ന് നടക്കും.പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും.