ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ദിഗ്വിജയ് സിങ് വരാനിരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കും. നാമനിര്‍ദേശപത്രിക നല്കാന് അദ്ദേഹം ഇന്ന് വൈകീട്ട് ഡല്‍ഹിയിലെത്തുമെന്നാണ് അറിയുന്നത്.
ദിഗ്വിജയ സിങ് ഇപ്പോള്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുകയാണ്. അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് അദ്ദേഹം അത് നിഷേധിച്ചിരുന്നു.
അശോക് ഗഹ്ലോട്ടിനെ മല്‍സരിപ്പിക്കാനാണ് ദേശീയ നേതൃത്വം പദ്ധതിയിട്ടിരുന്നതെങ്കിലും രാജസ്ഥാന് മുഖ്യമന്ത്രി പദവി രാജിവക്കാന്‍ തയ്യാറാവാത്തതോടെയാണ് മറ്റൊരാളെ പരിഗണിക്കാന്‍ തീരുമാനിച്ചത്.
മുന്‍ മന്ത്രിയും എംപിയുമായ ശശി തരൂരാണ് മറ്റൊരു മല്‍സരാര്‍ത്ഥി. അദ്ദേഹം സപ്തംബര്‍ 30ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.