തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന വിവിധ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിലുള്ള ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച തുടങ്ങി. ഉദ്യോഗസ്ഥ തല ചര്‍ച്ചയാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഉദ്യോഗാര്‍ഥികളുടെ സമരം എത്രയും വേഗം ചര്‍ച്ച് ചെയ്ത് പരിഹരിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി ടി ജെ ജോസ്, എഡിജിപി മനോജ് എബ്രഹാം എന്നിവരുമായാണ് ചര്‍ച്ച.