ഉദ്യോഗാര്‍ഥി സമരം: ചിലരുടെ ആവശ്യങ്ങള്‍ ഒരു സര്‍ക്കാരിനും നടപ്പിലാക്കാന്‍ കഴിയാത്തതെന്ന് കടകംപള്ളി

ദേശീയ ഗെയിംസ് മെഡല്‍ജേതാക്കള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

Update: 2021-02-24 07:14 GMT

തിരുവനന്തപുരം: ഉദ്യോഗാര്‍ഥി സമരത്തില്‍ ചിലരുടെ ആവശ്യങ്ങള്‍ ഒരു സര്‍ക്കാരിനും നടപ്പിലാക്കാന്‍ കഴിയാത്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മന്ത്രി സഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ സമരക്കാരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടക്കുന്നതായും മന്ത്രി അറിയിച്ചു. പുതുതായി 400 ലേറെ തസ്തിക സൃഷ്ടിക്കും. മുഴുവന്‍ ഒഴിവുകളും റിപോര്‍ട്ട് ചെയ്യാന്‍ പിഎസ്‌സിയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും. നിയമനത്തിനുള്ള അഡൈ്വസ് മമ്മോ എത്രയും വേഗം അയക്കാനും പിഎസ്എസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്‍പില്‍ മാസങ്ങളായി സമരം ചെയ്യുന്ന ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 84 പേര്‍ക്കാണ് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തീരുമാനം പുറത്ത് വന്ന ഉടന്‍ കായികതാരങ്ങള്‍ സമരം അവസാനിപ്പിച്ചതായി അറിയിച്ചു.

Tags:    

Similar News