വനിതാ പോലിസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം; സെക്രട്ടേറിയറ്റിന് മുന്‍പില്‍ ഉദ്യോഗാര്‍ഥികളുടെ മുടിമുറിച്ച് പ്രതിഷേധം
നിയമസഭയില്‍ മുഖ്യമന്ത്രി റാങ്ക് പട്ടിക നീട്ടാനാവില്ലെന്ന് നിലപാട് സ്വീകരിച്ചതോടെയാണ് ഉദ്യോഗാര്‍ഥികള്‍ മുടി മുറിച്ച് പ്രതിഷേധിക്കുന്നത്
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ വനിതാ പോലിസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ മുടി മുറിച്ച് പ്രതിഷേധിക്കുന്നു. വനിതാ പോലിസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടിക നീട്ടണമെന്നാവശ്യപ്പെട്ടാണ് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റ് മുന്‍പില്‍ മുടി മുറിച്ച് പ്രതിഷേധിക്കുന്നത്.
നിയമസഭയില്‍ മുഖ്യമന്ത്രി റാങ്ക് പട്ടിക നീട്ടാനാവില്ലെന്ന് നിലപാട് സ്വീകരിച്ചതോടെയാണ് ഉദ്യോഗാര്‍ഥികള്‍ മുടി മുറിച്ച് പ്രതിഷേധിക്കുന്നത്.