ലോക്ക് ഡൗണ്‍മൂലം ദുരിതത്തിലായ കുടുംബശ്രീ അംഗങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച പലിശ രഹിത വായ്പാ വിതരണം ജില്ലയില്‍ പെരുവള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ തുടങ്ങി. വായ്പാ വിതരണ ഉദ്ഘാടനം പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ നിര്‍വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍ കലാം, ബാങ്ക് പ്രസിഡന്റ് പി.കെ. മുഹമ്മദ്, സി.ഡി.എസ്. പ്രസിഡന്റ് തസ്ലീന തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച വായ്പാ വിതരണം ജില്ലയില്‍ ആദ്യമായി തുടങ്ങിയത് പെരുവള്ളൂര്‍ സര്‍വീസ് ബാങ്കിലാണെന്ന് അധികൃതര്‍ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി പെരുവള്ളൂര്‍ ഗ്രാമഞ്ചായത്തിലെ 208 അയല്‍ക്കൂട്ടങ്ങള്‍ക്ക് രണ്ട് കോടി അറുപത്തിനാലായിരം രൂപ ബാങ്ക് തനത് ഫണ്ടില്‍ നിന്ന് നല്‍കും. ഈ തുക 36 മാസം കൊണ്ട് തിരിച്ചടയ്ക്കണം. ഇതിന്റെ പലിശ സര്‍ക്കാര്‍ നല്‍കും. നേരത്തെ ഒരു അംഗത്തിന് 20,000 രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും അപേക്ഷകര്‍ വര്‍ധിച്ചതിനാല്‍ 5,000 രൂപ മുതല്‍ 10,000 രൂപ വരെ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.