ഡി കെ ശിവകുമാര്‍ കര്‍ണാടക പി.സി.സി പ്രസിഡന്റ്
കര്‍ണാടക കോണ്‍ഗ്രസ്സിനെ നിരവധി പ്രതിസന്ധികളില്‍ മുന്നില്‍ നിന്ന് നയിച്ച നേതാവാണ് ശിവകുമാര്‍.
ന്യൂഡല്‍ഹി: കര്‍ണാടകയുടെ പി.സി.സി പ്രസിഡന്റായി ഡി.കെ ശിവകുമാറിനെ നിയമിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം കെ സി വേണുഗോപാലാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ദിനേഷ് ഗുണ്ടുറാവുവായിരുന്നു ഇതുവരെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്.
കര്‍ണാടക കോണ്‍ഗ്രസ്സിനെ നിരവധി പ്രതിസന്ധികളില്‍ മുന്നില്‍ നിന്ന് നയിച്ച നേതാവാണ് ശിവകുമാര്‍.
ശിവകുമാറിനൊപ്പം മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചിട്ടുണ്ട്. ഈശ്വര്‍ കന്ദരെ, സതീഷ് ജാര്‍ക്കിഹോളി, സലിം അഹമ്മദ് തുടങ്ങിയവരാണ് വര്‍ക്കിങ് പ്രസിഡന്റുമാര്‍.
ഇതിനൊപ്പം ചീഫ് വിപ്പ്, കര്‍ണാടക ലെജിസ്ലേറ്റീവ് പാര്‍ട്ടി നേതാവ്, പ്രതിപക്ഷ നേതാവ് തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള ശുപാര്‍ശയും അംഗീകരിച്ചു. അതുപ്രകാരം എം നാരായണസ്വാമിക്കാണ് കര്‍ണാടക ലെജിസ്ലേറ്റിവ് കൗണ്‍സിലിന്റെ ചുമതല. ലജിസ്ലേറ്റീവ് അംസംബ്ലിയുടെ ചുമതല അജയ് സിങ് എംഎല്‍എക്കാണ്. മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയായിരിക്കും പ്രതിപക്ഷ നേതാവ്.