'കായികരംഗത്തെ ഭിന്നിപ്പിന്നായി ഉപയോഗിക്കരുത്; നീരജ് ചോപ്രക്ക് പിന്തുണയുമായി ഗുസ്തി താരം ബജ്‌രംഗ് പൂനിയ

പാകിസ്ഥാനില്‍ നിന്നായത് കൊണ്ട് മാത്രം ഒരു താരത്തിനെതിരെ പറയരുതെന്നും ബജ്‌രംഗ് പൂനിയ ആവശ്യപ്പെട്ടു.

Update: 2021-08-28 04:23 GMT

ന്യൂഡല്‍ഹി: ഒളിപിക്‌സില്‍ പാക് താരവുമായി ബന്ധപ്പെടുത്തി ചില കേന്ദ്രങ്ങള്‍ ആരംഭിച്ച വിവാദത്തില്‍ ജാവലിന്‍ ത്രോ താരമായ നീരജ് ചോപ്രക്ക് പിന്തുണയുമായി ഗുസ്തി താരം ബജ്‌രംഗ് പൂനിയ രംഗത്തെത്തി.


നീരജ് ചോപ്രയുടെ ജാവലിന്‍ പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം എടുത്തതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വ്യാകമായ അധിക്ഷേപം ഉയര്‍ത്തിരുന്നു. നീരജ് ചോപ്രയെ പരാജയപ്പെടുത്താന്‍ വേണ്ടി ജാവലിനില്‍ കൃത്രിമം നടത്താനാണ് പാക് താരം അത് എടുത്തത് എന്നായിരുന്നു അധിക്ഷേപം. നിരജ് ചോപ്ര തന്നെ ഇതിനെതിരില്‍ ശക്തമായ പ്രതികരിച്ചിരുന്നു. വൃത്തികെട്ട അജണ്ടകള്‍ക്കും സ്ഥാപിത താല്‍പര്യങ്ങള്‍ക്കുമായി തന്നെ ഉപയോഗിക്കരുതെന്നായിരുന്നു നീരജ് ചോപ്രയുടെയും പ്രതികരണം


ഇതിനെ അനുകൂലിച്ചും നീരജിനെ പിന്തുണച്ചുമാണ് ബജ്‌രംഗ് പൂനിയയും രംഗത്തുവന്നത്. കായികരംഗത്തെ ഭിന്നിപ്പിന്നായി ഉപയോഗിക്കരുതെന്ന് ബജ്‌രംഗ് പൂനിയ പറഞ്ഞു. എല്ലാ കായിക താരങ്ങളെയും ബഹുമാനിക്കണം. പാകിസ്ഥാനില്‍ നിന്നായത് കൊണ്ട് മാത്രം ഒരു താരത്തിനെതിരെ പറയരുതെന്നും ബജ്‌രംഗ് പൂനിയ ആവശ്യപ്പെട്ടു. ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് ബജ്‌രംഗ് പൂനിയ.




Tags:    

Similar News