വിട്ടുകൊടുത്ത മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി;ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
അസ്ഥിരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഓര്‍ത്തോ യൂണിറ്റ് മൂന്നിന്റെ തലവനുമായ ഡോ. പി ജെ ജേക്കബിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്
തൃശൂര്‍:ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം തിരുച്ചെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയ സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. അസ്ഥിരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഓര്‍ത്തോ യൂണിറ്റ് മൂന്നിന്റെ തലവനുമായ ഡോ. പി ജെ ജേക്കബിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ 8ആം തീയതി വാഹനാപകടത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയ യൂസഫ് എന്നയാള്‍ 11ആം തീയതി മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു.പിന്നീട് പോലിസ് ഇടപെട്ടാണ് മൃതദേഹം വീണ്ടും ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.വിഷയത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രതാപ് സോമസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിന് ഗുരുതര വീഴ്ചയെുണ്ടെന്നായിരുന്നു പോലിസിന്റെ റിപോര്‍ട്ട്. മരണ വിവരം ഡ്യൂട്ടി ഡോക്ടര്‍ പോലിസിനെ അറിയിച്ചില്ല. വീഴ്ച ചൂണ്ടിക്കാട്ടി വടക്കാഞ്ചേരി പോലിസ് സിറ്റി പോലിസ് കമ്മീഷണര്‍ക്ക് റിപോര്‍ട്ട് നല്‍കി.അന്വേഷണത്തില്‍ ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വകുപ്പ് മേധാവിക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.