ആര്‍ടിഐ പ്രകാരം മറംമുറി രേഖകള്‍ പുറത്ത്; റവന്യൂ അണ്ടര്‍ സെക്രട്ടറി ശാലിനിക്ക് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം
വിവരാവകാശപ്രകാരം രേഖകള്‍ നല്‍കാന്‍ ഒരു മാസത്തെ സമയമുണ്ടെന്നും അതിന് മുന്‍പ് തിടുക്കപ്പെട്ടു എന്തിന് നല്‍കി എന്നു ശാസിച്ചുമാണ് ശാലിനിയെ അവധി പോകാന്‍ നിര്‍ദ്ദേശിച്ചത്.
തിരുവനന്തരപുരം: ആര്‍ടിഐ പ്രകാരം മറംമുറി രേഖകള്‍ തിടുക്കപ്പെട്ട്് പുറത്തു വിട്ടെന്നാരോപിച്ച് റവന്യൂ അണ്ടര്‍ സെക്രട്ടറി ശാലിനി അവധിയില്‍ പോകാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. മറം മുറിയുമായി ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശപ്രകാരം പുറത്ത് വിട്ടതിനെ തുടര്‍ന്നാണ് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയത്. വിവരാവകാശപ്രകാരം രേഖകള്‍ നല്‍കാന്‍ ഒരു മാസത്തെ സമയമുണ്ടെന്നും അതിന് മുന്‍പ് എന്തിന് തിടുക്കപ്പെട്ടു നല്‍കി എന്നു ശാസിച്ചുമാണ് ശാലിനിയെ അവധി പോകാന്‍ നിര്‍ദ്ദേശിച്ചത്.
രേഖകള്‍ പുറത്ത് വന്നതോടെ റവന്യൂ വകുപ്പ് ചര്‍ച്ച ചെയ്താണ് ഉത്തരവുകളെല്ലാം പുറത്തിറക്കിയതെന്ന് വ്യക്തമായിരുന്നു.