ലൈംഗികാതിക്രമക്കേസ്: ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി; ഇ ജീന്‍ കരോളിന് 5 മില്യണ്‍ ഡോളര്‍ നല്‍കണം
Donald Trump Sexual Abuse Case, US Court, $5 Million ,To Jean Carroll, Verdict, world news
വാഷിങ്ടണ്‍: എഴുത്തുകാരിയായ ഇ ജീന്‍ കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 5 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന ജൂറിയുടെ തീരുമാനം ഫെഡറല്‍ അപ്പീല്‍ കോടതി ശരിവച്ചു. 1996-ല്‍ മാന്‍ഹട്ടന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ വെച്ച് ട്രംപ് കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് കേസ്.
കേസില്‍ കോടതി ഇ. ജീന്‍ കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് 2 മില്യണ്‍ ഡോളറും അപകീര്‍ത്തിപ്പെടുത്തിയതിന് 5 മില്യണ്‍ അധികമായി നല്‍കാനും ഉത്തരവിട്ടിരുന്നു. ട്രംപ് ഈ ആരോപണങ്ങള്‍ നിഷേധിക്കുകയും വിധിക്കെതിരെ അപ്പീല്‍ നല്‍കുകയും ചെയ്തു.എന്നാല്‍ രണ്ടാമത്തെ യുഎസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതി ട്രംപിന്റെ അവകാശവാദങ്ങള്‍ നിഷേധിക്കുകയായിരുന്നു.