നടന്‍ ജഗദീശിന്റെ ഭാര്യ ഡോ. പി രമയുടെ നിര്യാണം: എസ്ഡിപിഐ നേതാക്കള്‍ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു

Update: 2022-04-01 14:49 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവിയും നടന്‍ ജഗദീശിന്റെ ഭാര്യയുമായ ഡോ.പി രമയുടെ നിര്യാണത്തില്‍ എസ്ഡിപിഐ അനുശോചിച്ചു. പാര്‍ട്ടി ജില്ലാ നേതാക്കള്‍ തിരുവനന്തപുരം കാലടിയിലെ പി രമയുടെ വസതിയിലെത്തി കുടുംബാംങ്ങളെ ആശ്വസിപ്പിച്ചു. പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരമന എന്നിവരാണ് വസതിയിലെത്തി ജഗദീശിനെയും കുടുംബാംഗങ്ങളേയും ആശ്വസിപ്പിച്ചത്. സംസ്‌ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു.

Tags:    

Similar News