ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് മയക്കുമരുന്ന് വേട്ട; പിടികൂടിയത് 9,000 കോടിയുടെ ഹെറോയിന്‍

Update: 2021-09-19 12:14 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് കണ്ടെയ്‌നറില്‍ ഒളിപ്പിച്ച നിലയില്‍ ഹെറോയിന്‍ പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ആണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഗുജറാത്തില്‍ കച്ചിലാണ് മുന്ദ്ര തുറമുഖം. അഫ്ഗാനിസ്താനില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ് കണ്ടെയ്‌നറെന്ന് സൂചനയുണ്ട്. പിടികൂടിയ ഹെറോയിന് 9,000 കോടി രൂപ വില കണക്കാക്കുന്നു.

ടാല്‍ക്കം പൗഡര്‍ എന്ന വ്യാജേനയാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്.

ആന്ധ്രപ്രദേശിലെ വിജയവാഡയിലെ ആഷി ട്രേഡിങ് ഫേം ആണ് കണ്ടെയ്‌നര്‍ ഇറക്കുമതി ചെയ്തത്.

ആഷി ട്രേഡിങ് നല്‍കിയ സത്യവാങ് മൂലത്തില്‍ ടാല്‍ക്കം പൗഡറെന്നാണ് പറഞ്ഞിരുന്നത്.

കണ്ടഹാറിലെ ഹസ്സന്‍ ഹസ്സന്‍ ലിമിറ്റഡ് എന്ന സ്ഥാപനമാണ് അഫ്ഗാനില്‍ നിന്ന് കണ്ടെയ്‌നര്‍ അയച്ചിരിക്കുന്നത്. അന്വേഷണം തുടരുന്നു.  

Tags:    

Similar News