മയക്കുമരുന്ന് കേസില്‍ പ്രതിയാക്കിയെന്ന പരാതി അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Update: 2022-04-29 14:56 GMT

കോഴിക്കോട്: നിരപരാധിയായ തന്റെ മകനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത് കഞ്ചാവു കേസില്‍ പ്രതിയാക്കിയെന്ന അമ്മയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.കേസ് മേയ് 17ന് തിരൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

കോഴിക്കോട് പെരുമണ്ണ സ്വദേശി നിഹാലിനെയാണ് (24) ഇക്കഴിഞ്ഞ ജനുവരി 30 ന് ഉച്ചയ്ക്ക് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തതെന്ന് ഉമ്മ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മോട്ടോര്‍ ബൈക്കുകളിലെത്തിയ ഫറോക്ക് എക്‌സൈസ് ഉദ്യോഗസ്ഥരാണ് നിഹാലിനെ അറസ്റ്റ് ചെയ്തത്. മകനെ അറസ്റ്റ് ചെയ്യുമ്പോള്‍ അയാളുടെ കൈയില്‍ മയക്കുമരുന്ന് ഉണ്ടായിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. നിലമ്പൂര്‍ പരപ്പനങ്ങാടി എക്‌സൈെൈസ ഓഫീ സുകളിലെ നാല് ഇ ആര്‍ ഒ മാരാണ് മകനെ പിടികൂടിയതെന്ന് പരാതിയില്‍ പറയുന്നു.

Tags:    

Similar News