മുംബൈ കപ്പലിലെ ലഹരി പാര്‍ട്ടി; ആര്യന്‍ ഖാന്‍ അടക്കം ഏഴ് പേരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Update: 2021-10-07 15:09 GMT

മുംബൈ: മുംബൈ ആഢംബരക്കപ്പലിലെ ലഹരിപാര്‍ട്ടി നടത്തിയ കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ അടക്കം ഏഴ് പേരെ മുംബൈ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുംബൈ എസ്പ്ലനേഡ് മജിസ്‌ട്രേറ്റിനു മുന്നിലാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ ഹാജരാക്കിയത്.

മുംബൈയില്‍നിന്ന് ഗോവയിലേക്ക് പോകുന്ന ആഢംബരക്കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയെന്നാരോപിച്ചാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്.

അതേസമയം നാളെ രാവിലെ വരെ പ്രതികളെ എന്‍സിബി ഓഫിസില്‍ പാര്‍പ്പിച്ച് നാളെ മാത്രമേ ജയിലിലയക്കൂ. ഇരുട്ടിയ ശേഷം പ്രതികളെ ജയിലില്‍ പ്രവേശിപ്പിക്കാത്ത സാഹചര്യത്തിലാണ് എന്‍സിബി കസ്റ്റഡിയില്‍ വിടാന്‍ കോടതി നിര്‍ദേശിച്ചത്.

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും.

അടുത്ത ദിവസം മുതല്‍ കേസ് നര്‍കോട്ടിക്‌സ് ഡ്രഗ് ആന്റ് സൈക്കോട്രോപിക്‌സ് സബ്‌സറ്റന്‍സ് കോടതിയാണ് പരിഗണിക്കുക. 

സംഭവവുമായി ബന്ധപ്പെട്ട് 18 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. അതില്‍ 17 പേരെ കോടതിയില്‍ ഹാജരാക്കി. ഒരാളെ ഇതുവരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല.

കേസില്‍ അറസ്റ്റിലായ അഛിത് കുമാറിനെ ഒക്ടോബര്‍ 9വരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു.

ഒക്ടോബര്‍ 2ാം തിയ്യതി അര്‍ധരാത്രിയാണ് എന്‍സിബി ടീം കോര്‍ഡെലിയ ക്രൂയിസ് കപ്പല്‍ പരിശോധന നടത്തിയത്.  

Tags:    

Similar News