സച്ചാര്‍ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ ഉറപ്പാക്കണം: ഇ ടി മുഹമ്മദ് ബഷീര്‍

പാഠപുസ്തകങ്ങളില്‍ കാണുന്ന ന്യൂനപക്ഷങ്ങളോടുള്ള തെറ്റായതും ദോഷകരമായതുമായ കാര്യങ്ങള്‍ ഒഴിവാക്കണമെന്നും സച്ചാര്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. കൃത്യമായ കണക്കെടുക്കുന്നതിനുള്ള ഡാറ്റാ ബാങ്ക് എന്ന ആവശ്യത്തിലും കാര്യമായ നടപടികളുണ്ടായില്ല. ഇടി പറഞ്ഞു.

Update: 2019-11-27 14:18 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക-അവസര സമത്വ വിഷയങ്ങള്‍ പഠിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന കാര്യത്തില്‍ വലിയ അനാസ്ഥ കാണിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ലോക്‌സഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടനുസരിച്ച് ന്യൂനപക്ഷ വികാസനത്തിന് വേണ്ട പദ്ധതികള്‍ നടപ്പാക്കുന്നതിന് അടിയന്തിര നടപടികള്‍ കൈക്കൊള്ളണം. റൂള്‍ 377 പ്രകാരം പാര്‍ലമെന്റില്‍ ഇടപെടുകയായിരുന്നു ഇടി.

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലുള്ള മുസ്്‌ലിം പിന്നാക്ക ജനവിഭാഗങ്ങളുടെ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുങ്ങണം. ഈ വിഭാഗങ്ങള്‍ക്ക് തൊഴില്‍, ഭവനം, സ്‌കൂള്‍ വിദ്യാഭ്യാസം, ബാങ്ക് ലോണ്‍ ലഭിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക സംവിധാനമൊരുക്കണമെന്നും സച്ചാര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. ഈ ആവശ്യത്തിലും തുടര്‍ നടപടികളുണ്ടായില്ല. ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും നല്ല പ്രാതിനിധ്യമുള്ള സ്ഥലങ്ങളില്‍ എസ്‌സി, എസ്ടി സംവരണം നടത്തുന്നതു ഒഴിവാക്കണമെന്നും ഇടി ആവശ്യപ്പെട്ടു.

പാഠപുസ്തകങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും കാണുന്ന ന്യൂനപക്ഷങ്ങളോടുള്ള തെറ്റായതും ദോഷകരമായതുമായ കാര്യങ്ങള്‍ ഒഴിവാക്കണമെന്നും സച്ചാര്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. കൃത്യമായ കണക്കെടുക്കുന്നതിനുള്ള ഡാറ്റാ ബാങ്ക് എന്ന ആവശ്യത്തിലും കാര്യമായ നടപടികളുണ്ടായില്ല. ഇടി പറഞ്ഞു.

Tags:    

Similar News