കാലഫോര്‍ണിയയില്‍ ഭൂചലനം

Update: 2021-07-09 01:33 GMT

ലോസ് ഏഞ്ചലസ്: കാലഫോര്‍ണിയയിലെ നെവാഡയുടെ അതിര്‍ത്തിക്ക് സമീപം ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സാക്രമെന്റോ ഉള്‍പ്പെടെയുള്ള സമീപ നഗരങ്ങളിലും പ്രകമ്പനമുണ്ടാക്കി. നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


വടക്കന്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ ഭൂചലനം നെവാഡയിലെ കാര്‍സണ്‍ സിറ്റി വരെ പ്രകമ്പമുണ്ടാക്കിയതായി യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി പടിഞ്ഞാറന്‍ യുഎസിന്റെ ചില ഭാഗങ്ങളില്‍ ചെറിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ ഭയന്ന് കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്കോടി. 20 സെക്കന്റോളമാണ് ഭൂചലനം നീണ്ടുനിന്നത്.

Tags:    

Similar News