റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പ്രകാശനം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍; പുസ്തകത്തിന്റെ കോപ്പികള്‍ പിടിച്ചെടുത്തു

മാധ്യമപ്രവര്‍ത്തകനായ എന്‍ റാം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി എസ് വിജയന്‍ തയാറാക്കിയ പുസ്തകമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയത്.

Update: 2019-04-02 13:52 GMT
റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ  പ്രകാശനം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍;  പുസ്തകത്തിന്റെ കോപ്പികള്‍ പിടിച്ചെടുത്തു

ചെന്നൈ: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് എസ് വിജയന്‍ രചിച്ച നാട്ടൈ ഉലക്കും റഫേല്‍; ബേരാ ഊഴല്‍ എന്ന തമിഴ് പുസ്തകത്തിന്റെ പ്രകാശനം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. മാധ്യമപ്രവര്‍ത്തകനായ എന്‍ റാം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി എസ് വിജയന്‍ തയാറാക്കിയ പുസ്തകമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയത്. വൈകീട്ട് ചെന്നൈ കേരള സമാജത്തില്‍ എന്‍ റാമിന്റെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്യാനിരുന്ന പുസ്തകമാണ് തടഞ്ഞത്. 48 പേജുള്ള പുസ്‌കത്തിന്റെ പകര്‍പ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

പുസ്തകത്തിന്റെ പ്രസാധകരായ ഭാരതി പുസ്തകാലയത്തിന്റെ ഓഫിസിലെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും പോലിസുകാരും ഉള്‍പ്പെടുന്ന സ്‌ക്വാഡ് പ്രകാശനച്ചടങ്ങിനായി ഒരുക്കിയ 150ഓളം പകര്‍പ്പുകള്‍ പിടിച്ചെടുത്തു.

റഫേല്‍ കരാറുമായി ബന്ധപ്പെട്ട ചില സെന്‍സിറ്റീവായ വിവരങ്ങള്‍ അടങ്ങിയ പുസ്തകം 'തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍' ലംഘിക്കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കൂടാതെ, പ്രാദേശിക പുസ്തകശാലകളില്‍നിന്നും പുസ്തകത്തിന്റെ കോപ്പി പിടിച്ചെടുത്തിട്ടുണ്ട്.

Tags:    

Similar News