ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ശിവസേന നേതാവ് സഞ്ജയ് റാവത്തിന് കള്ളപ്പണം വെളുപ്പിക്കില്‍ കേസില്‍ ഇ ഡിയുടെ സമന്‍സ്. ചോദ്യം ചെയ്യുന്നതിനും മൊഴിയെടുക്കുന്നതിനുവേണ്ടിയാണ് സമന്‍സ് അയച്ചിരിക്കുന്നത്.
മുംബൈ ഓഫിസിലേക്കാണ് വിളിപ്പിച്ചത്. മുംബൈ പത്രചൗള്‍ വികസനപ്രവര്‍ത്തനങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് മൊഴിയെടുക്കുക.
ഈ വര്‍ഷം ഏപ്രിയില്‍ സഞ്ജയ് റാവത്തിന്റഎ ഭാര്യ വര്‍ഷയുടെയും മറ്റ് എട്ടുപേരുടെയും പേരിലുള്ള 11. 15 കോടിയുടെ സ്വത്ത് ഇ ഡി മരവിപ്പിച്ചിരുന്നു.
റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ എച്ച്ഡിഐഎല്ലില്‍ നിന്ന് 100 കോടിയോളം രൂപ പ്രവീണ്‍ റാവത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി ഫെഡറല്‍ ഏജന്‍സി അറിയിച്ചു. പ്രവീണ്‍ റാവത്ത് ഇത് തന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റി. ഗുരുശിഷ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഡയറക്ടറാണ് പ്രവീണ്‍ റാവത്ത്. സഞ്ജയ് റാവത്തിന്റെ അടുത്ത സഹായിയുമാണ്.
പ്രവീണ്‍ റാവത്തിന്റെ 72 കോടി സ്വത്ത് കഴിഞ്ഞ വര്‍ഷം മരവിപ്പിച്ചിരുന്നു.
തട്ടിപ്പിനിരയായ ഒരു ബാങ്കില്‍ നിന്ന് 95 കോടി രൂപയുടെ ഫണ്ട് പ്രവീണ്‍ റാവത്ത് തട്ടിയെടുത്തെന്നും അതില്‍ 1.6 കോടി രൂപ ഭാര്യ മാധുരി റാവുത്തിന് നല്‍കിയെന്നും തുടര്‍ന്ന് 55 ലക്ഷം രൂപ രണ്ടാക്കി കൈമാറിയെന്നും ഏജന്‍സി ആരോപിച്ചു. സഞ്ജയ് റൗട്ടിന്റെ ഭാര്യ വര്‍ഷ റാവുത്തിന് 'പലിശ രഹിത വായ്പ' എന്ന നിലയിലും പണം നല്‍കിയത്രെ.
മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാരിനെതിരേ വിമതനീക്കം ശക്തിപ്പെട്ട സമയത്താണ് ഇഡി പണി തുടങ്ങിയത്.