മുംബൈ: ഭൂമി ഇടപാടിലൂടെ കള്ളപ്പണം വെളിപ്പിച്ചെന്ന ആരോപണത്തില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടിസ്. സഞ്ജയ് റാവത്തിന്റെ കസ്റ്റഡി ആഗസ്റ്റ് 8വരെ നീട്ടിനല്‍കിയതിനു പിന്നാലെയാണ് ഭാര്യ വര്‍ഷ റാവത്തിനെയും ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. സഞ്ജയ് റാവത്തിന്റെ പല കേസുകളിലും ഭാര്യ വര്‍ഷയുടെ കേസ് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമാണ് അവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.
അഞ്ച് മാസം മുമ്പ് ഇ ഡി വര്‍ഷയുടെയും രണ്ട് മക്കളുടെയും അധീനതയിലുള്ള 11 കോടിയുടെ സ്വത്ത് മരവിപ്പിച്ചിരുന്നു.
വര്‍ഷയുടെ കൈവശമുളള ദാദറിലെ ഫ്‌ലാറ്റ്, വര്‍ഷ റാവത്തിന്റെയും സ്വപ്‌ന പത്കറുടെയും സംയുക്ത ഉടമസ്ഥാവകാശമുള്ള അലിബാഗിലെ ഫ്‌ലാറ്റ് എന്നിവയാണ് മരവിപ്പിച്ചത്. സഞ്ജയ് റാവത്തിന്റെ സഹായിയുടെ ഭാര്യയാണ് സുജിത് പരേക്കര്‍.
സഞ്ജയ് റാവത്തിന്റെ വസതിയില്‍ പരിശോധന നടത്തിയതിനു പിന്നാലെയാണ് ചോദ്യം ചെയ്യുന്നതിനുവേണ്ടി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ഗൊരെഗാവിലെ പത്രചാള്‍ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യക്കേസാണ് റാവുത്തിനെതിരേ ഉള്ളത്. ജൂലായ് ഒന്നിന് റാവുത്തിനെ ഇ ഡി പത്ത് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ഭാര്യ വര്‍ഷ റാവുത്ത് അടക്കമുള്ളവരുടെ 11.15 കോടി രൂപയുടെ സ്വത്തുവകകള്‍ ഇ ഡി കണ്ടുകെട്ടുകയും ചെയ്തു.