അഹമ്മദ് പട്ടേലിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

സ്‌റ്റെര്‍ലിങ് ബയോട്ടെക്കുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് പരിശോധന.

Update: 2020-06-27 08:42 GMT

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ അഹമ്മദ് പട്ടേലിന്റെ ഡല്‍ഹിയിലെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)റെയ്ഡ്.സ്‌റ്റെര്‍ലിങ് ബയോട്ടെക്കുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് പരിശോധന. അഹമ്മദ് പട്ടേലിനെ ഇഡി ചോദ്യം ചെയ്തുവരികയാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെയാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡിനായി ന്യൂഡല്‍ഹിയിലെ വസതിയിലെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നേരത്തെ നോട്ടീസ് അയച്ചിരുന്നെങ്കിലും മുതിര്‍ന്ന പൗരനായതിനാല്‍ കൊവിഡ് 19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കാരണം വരാന്‍ കഴിയില്ലെന്ന് അഹമ്മദ് പട്ടേല്‍ മറുപടി നല്‍കിയിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മകനേയും മരുമകനേയും നേരത്തെ ചോദ്യം ചെയ്തിട്ടുണ്ട്. സ്‌റ്റെര്‍ലിംഗ് ബയോടെക് 8100 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം.



Tags:    

Similar News