മാള: കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പരിമിതമായി നടത്തിയിരുന്ന ബലിപെരുന്നാള്‍ നിസ്‌കാരം ഇത്തവണ വിപുലമായ സംവിധാനങ്ങളോടെ കൊണ്ടാടി.
മാള മുഹിയിദ്ദീന്‍ ജുമുഅ മസ്ജിദില്‍ സുബൈര്‍ മന്നാനിയും പുത്തന്‍ചിറ കിഴക്കെ മഹല്ലില്‍ ഇമാം ഹസൈനാര്‍ ഖാസിമിയും പുത്തന്‍ചിറ പിണ്ടാണി ജുമുഅ മസ്ജിദില്‍ മുഹമ്മദ് അമീര്‍ ഫൈസിയും വലിയപറമ്പ് ജുമാ മസ്ജിദില്‍ ഇമാം അബ്ദുല്‍ മജീദ് ലത്വീഫിയും കൊച്ചുകടവ് മുഹിയിദ്ധീന്‍ ജുമാ മസ്ജിദില്‍ അബൂബക്കര്‍ അസ്ഹരിയും മാരേക്കാട് ഉമറുല്‍ ഫാറൂഖ് ജുമുഅ മസ്ജിദില്‍ ഷിഹാബുദ്ധീന്‍ ദാരിമിയും കൊമ്പൊടിഞ്ഞാമാക്കല്‍ ജുമുഅ മസ്ജിദില്‍ ഷാജഹാന്‍ മുസ്ലിയാരും അന്നമനട കല്ലൂര്‍ ജുമുഅ മസ്ജിദില്‍ ഇമാം കുഞ്ഞു മുഹമ്മദ് മഖ്ദൂമിയും കാട്ടിക്കരക്കുന്ന് മസ്ജിദില്‍ നൂര്‍ മുഹമ്മദ് ജുറൈജ് ഫൈസിയും അഷ്ടമിച്ചിറ നൂറുല്‍ ഹുദ മസ്ജിദില്‍ മുഹമ്മദ് സലീഖ് ഷാമില്‍ ഇര്‍ഫാനിയും പൂവത്തൂശ്ശേരി ഇഖ്‌വത്തുല്‍ ഇസ്ലാം ജുമുഅ മസ്ജിദില്‍ ഇമാം സുലൈമാന്‍ ബാഖവിയും കാരൂര്‍ ജുമുഅ മസ്ജിദില്‍ ഇമാം സി എച്ച് എം ഫൈസല്‍ ബദരിയും മാമ്പ്ര മുഹിയിദ്ദീന്‍ ജുമഅ മസ്ജിദില്‍ ഇമാം അന്‍വര്‍ സ്വാദിക് നിസാമിയും വടമ ജുമുഅ മസ്ജിദില്‍ അഷ്‌ക്കറലി ബദരിയും ചെറുവാളൂര്‍ ജുമുഅ മസ്ജിദില്‍ ഇമാം വി എ മീതീന്‍ കുഞ്ഞ് ബാഖവിയും വാളൂര്‍ ജുമുഅ മസ്ജിദില്‍ ഇമാം ഷരീഫ് ഹസനിയും വെളളാങ്കല്ലൂര്‍ ജുമുഅ മസ്ജീദില്‍ ഇമാം ഉസ്താദ് അബ്ദുല്‍ നാസര്‍ സഅദിയും വടക്കുംകര ജുമുഅ മസ്ജിദില്‍ ഇമാം അബ്ദു റഹ്മാന്‍ ബാഖവിയും നെടുങ്ങാണം ജുമുഅ മസ്ജിദില്‍ ഇമാം ശരീഫ് ഫൈസിയും കോവിലകത്ത്കുന്ന് മസ്ജിദില്‍ നജീബ് അസ്ഹരിയും ചിരട്ടക്കുന്ന് ജുമുഅ മസ്ജിദില്‍ ഇമാം മുഹമ്മദ് ഷാഫി ബാഖവിയും പെഴുംകാട് പളളിയില്‍ ഇമാം മുസ്സമ്മില്‍ അന്‍വരിയുംആര്യങ്കാല മുഹിയിദ്ധീന്‍ ജുമുഅ മസ്ജിദില്‍ ഇമാം ആബിദലി ബുഖാരിയും കോണത്തുകുന്ന് ജുമുഅ മസ്ജിദില്‍ ഇമാം സി പി മുഹമ്മദ് ഫൈസിയും പരിയാരം ജുമുഅ മസ്ജിദില്‍ ഇമാം നജീബ് അന്‍സാരിയും അന്നമനട ജുമുഅ മസ്ജിദില്‍ അബ്ദുല്‍ ഖാദര്‍ ബാഖവിയും ചാലക്കുടി ടൗണ്‍ ജുമുഅ മസ്ജിദില്‍ ഇമാം ഹുസൈന്‍ ബാഖവിയും കടലായി ജുമുഅ മസ്ജിദില്‍ ഇമാം സി കെ അബൂബക്കര്‍ ഫൈസി ചെങ്ങമനാടും മഞ്ഞന പുല്ലൂറ്റ് ജുമുഅ മസ്ജിദില്‍ ഇമാം സയ്യിദ് അബ്ദുല്‍ വാജിദ് ഉലൂമി അല്‍ ഹൈദ്രൂസിയും കരൂപ്പടന്ന ടൗണ്‍ മഹല്ലില്‍ ഇമാം മുഹമ്മദ് മുസ്തഫ ഫൈസിയും കൂര്‍ക്കമറ്റം ഹനഫി ജുമുഅ മസ്ജിദില്‍ മുഹമ്മദ് അലി സഖാഫിയും ചാലക്കുടി റെയില്‍വേ മസ്ജിദില്‍ അബ്ദുല്‍ ബാരി സഖാഫിയും മാളപള്ളിപ്പുറം മസ്ജിദില്‍ ഇമാം മുഹമ്മദ് കോയ ബാഖവിയും അഷ്ടമിച്ചിറ ഈസ്റ്റ് മസ്ജിദില്‍ മുഹമ്മദ് സലീഖ് ശാമില്‍ ഇര്‍ഫാനിയും മസ്ജിദുന്നൂര്‍ കാട്ടിക്കരകുന്നില്‍ ഇമാം മുഹമ്മദ് ജുറൈജ് ഫൈസിയും പെരുന്നാള്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
നമസ്‌കാരാനന്തരം പരസ്പരം സൗഹൃദങ്ങള്‍ പുതുക്കലും ഈദാശംസകള്‍ നേരലും ബലിമാംസ വിതരണവും നടന്നു.