വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കൊല്ലം കലക്ടര്‍

Update: 2021-03-15 12:10 GMT

കൊല്ലം: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുനല്‍കി കൊല്ലം കലക്ടര്‍. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കുന്നതിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ശൈലി പതിവായ സാഹചര്യത്തിലാണ് കലക്ടര്‍ നടപടി ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കുന്നവര്‍ സര്‍ക്കാര്‍ ജോലിക്കും മെഡിക്കല്‍ ഫിറ്റ്‌നസ് അത്യാവശ്യമാണെന്ന് ഓര്‍മിക്കണെന്ന് എഫ്ബിയില്‍ എഴുതിയ കുറിപ്പില്‍ കലക്ടര്‍ വ്യക്തമാക്കി.

''ക്കാര്‍ സര്‍വീസിന് മെഡിക്കല്‍ ഫിറ്റ്‌നെസ് സെര്‍ട്ടിഫിക്കേറ്റ് അത്യാവശ്യം.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഫിറ്റ് അല്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസ് ഡ്യൂട്ടിക്കും ഫിറ്റ് ആവാന്‍ സാധ്യത കുറവാണ്. ജാഗ്രത!''- കലക്ടറുടെ ഔദ്യോഗിക പേജിലാണ് മുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടത്.

Tags:    

Similar News