യുപി തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മലയാളി ജവാന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
കണ്ണൂര്‍ സ്വദേശിയായ വിപിന്‍ ദാസാണ് (37) ജീവനൊടുക്കിയത്. യുപിയിലെ ചന്തൗലിയില്‍ തെരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടി ചെയ്തുവരികയായിരുന്നു വിപിന്‍.
കണ്ണൂര്‍: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി സിആര്‍പിഎഫ് ജവാന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. കണ്ണൂര്‍ സ്വദേശിയായ വിപിന്‍ ദാസാണ് (37) ജീവനൊടുക്കിയത്. യുപിയിലെ ചന്തൗലിയില്‍ തെരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടി ചെയ്തുവരികയായിരുന്നു വിപിന്‍.
കണ്ണൂര്‍ തെക്കി ബസാര്‍ സ്വദേശിയാണ് വിപിന്‍ ദാസ്. വിപിന്റെ വീടിന്റെ കുറ്റിയടി ചടങ്ങില്‍ പങ്കെടുക്കാന്‍ അവധിക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും മേലുദ്യോഗസ്ഥര്‍ അവധി അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സര്‍വീസ് റൈഫിള്‍ ഉപയോഗിച്ചാണ് വെടിവച്ചതെന്നാണ് വിവരം.