തിരെഞ്ഞെടുപ്പ് കൊവിഡ് വ്യാപനത്തിന് കാരണമായി; രോഗവ്യാപനം നിയന്ത്രിക്കാന്‍ ശക്തമായ നടപടി എടുക്കുമെന്ന് കെ കെ ശൈലജ

Update: 2021-01-28 11:16 GMT

തിരുവനന്തപുരം: തദ്ദേശ തfരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് zകാവിഡ് വ്യാപനം വര്‍ധിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. എന്നാല്‍ ആശങ്കപ്പെട്ടതുപോലെ പ്രതിദിനം ഇരുപതിനായിരം എന്ന തലത്തിലേക്കൊന്നും ഉയര്‍ന്നില്ലെന്നും മന്ത്രി പറഞ്ഞു. ജാഗ്രതയോടുള്ള നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് അതുണ്ടാകാതെ പോയത്. 5000-6000നിന്നിട്ട് പിന്നീട് താഴുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ താഴാതെ നില്‍ക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പോലിസ് നടപടി ശക്തമാക്കും. കേരളത്തെ കുറ്റപ്പെടുത്തുന്നത് കാര്യങ്ങള്‍ വിശകലനം ചെയ്യാതെയാണ്. പരിശോധനകള്‍ കേരളത്തില്‍ കുറവല്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞു വരുമ്പോള്‍ കേരളത്തില്‍ ദിനംപ്രതി ശക്തിപ്രാപിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്താകെ 1,05,533 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 41,918 പേരും കേരളത്തിലാണ്. ആകെ രോഗികളുടെ 39.7 ശതമാനം. ഒരാഴ്ചയ്ക്കിടെ രാജ്യത്തെ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ 18568ന്റെ കുറവ് രേഖപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ 2463ന്റെ വര്‍ധനയാണ് ഉണ്ടായത്. അതേസമയം രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ അറിയിച്ചു.




Similar News