വൈദ്യുതി കണക്ഷന്‍: നടപടികള്‍ ലഘൂകരിച്ച് കെ.എസ്.ഇ.ബി.

ഇനിമുതല്‍ വ്യാവസായിക കണക്ഷന്‍ ലഭിക്കാന്‍ പഞ്ചായത്ത് ലൈസന്‍സോ വ്യാവസായിക ലൈസന്‍സോ രജിസ്ട്രേഷനോ ആവശ്യമില്ല.

Update: 2020-11-26 05:13 GMT

തിരുവനന്തപുരം: വൈദ്യുതി കണക്ഷന്‍ എടുക്കാനുള്ള കെ.എസ്.ഇ.ബി. ലളിതമാക്കി. ഏതുതരം കണക്്ഷന്‍ ലഭിക്കാനും ഇനി രണ്ടു രേഖകള്‍ളാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയും വൈദ്യുതികണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്ന രേഖയുമാണ് നല്‍കേണ്ടത്.


അപേക്ഷയോടൊപ്പം നല്‍കുന്ന തിരിച്ചറിയല്‍ രേഖയിലെയും കണക്ഷന്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെയും വിലാസം ഒന്നാണെങ്കില്‍ സ്ഥലത്തിന്റെ നിയമപരമായ അവകാശം തെളിയിക്കാന്‍ തദ്ദേശസ്ഥാപനം നല്‍കിയ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ടറല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, സര്‍ക്കാര്‍ ഏജന്‍സി നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, വെള്ളം, ഗ്യാസ്, ടെലിഫോണ്‍ ബില്ലുകള്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് മതിയാകും.


ഇനിമുതല്‍ വ്യാവസായിക കണക്ഷന്‍ ലഭിക്കാന്‍ പഞ്ചായത്ത് ലൈസന്‍സോ വ്യാവസായിക ലൈസന്‍സോ രജിസ്ട്രേഷനോ ആവശ്യമില്ല. നിലവിലെ ട്രാന്‍സ്ഫോര്‍മറില്‍നിന്ന് വൈദ്യുതി ലഭ്യമാണോ എന്നു പരിശോധിക്കാനുള്ള പവര്‍ അലോക്കേഷന്‍ അപേക്ഷയും നിര്‍ബന്ധമല്ല. വ്യവസായ എസ്റ്റേറ്റുകള്‍, വ്യവസായ പാര്‍ക്കുകള്‍, സ്പെഷ്യല്‍ എക്കണോമിക് സോണുകള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി കണക്്ഷന്‍ എടുക്കാന്‍ അവിടങ്ങളില്‍ സ്ഥലം അനുവദിച്ചതിന്റെ അലോട്ട്മെന്റ് ലെറ്റര്‍ മാത്രം മതി. ഉടമസ്ഥത തെളിയിക്കുന്ന രേഖ ആവശ്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു.




Tags:    

Similar News