തോല്‍പ്പെട്ടി: തോല്‍പ്പെട്ടി വന്യജീവിസങ്കേത
ത്തിനടുത്തെ വഴിയോര കച്ചവട സ്ഥാപനങ്ങള്‍ കാട്ടാന തകര്‍ത്തു. ബാലന്‍, കമല, കുട്ടപ്പന്‍ എന്നിവരുടെ അഞ്ച് ഗുമ്മട്ടികടകളാണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞയാഴ്ച സുലൈമാന്‍ എന്നയാളുടെ കട പൂര്‍ണമായും നശിപ്പിച്ചതായി നാട്ടുകാര്‍ പറഞ്ഞു. കാട്ടാന രാത്രി സമയങ്ങളില്‍ റോഡില്‍ ഇറങ്ങുകയും കടകള്‍ നശിപ്പിക്കല്‍ പതിവാണെന്നും ഇവര്‍ പറയുന്നു.