ശബരിമല തീര്‍ഥാടകനെ കാട്ടാന അടിച്ചു കൊന്നു

മുക്കുഴി വള്ളിത്തോട് പൂക്കുറ്റിത്താവളത്തില്‍ വെളുപ്പിന് 4 മണിയ്ക്കാണ് സംഭവം. യാത്രക്കിടെ വെള്ളാറം ചെറ്റ ഇടത്താവളത്തില്‍ വിശ്രമിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിയായ തീര്‍ഥാടകനെയാണ് കാട്ടാന അടിച്ചു കൊന്നത്.

Update: 2020-01-05 07:16 GMT
ശബരിമല തീര്‍ഥാടകനെ കാട്ടാന അടിച്ചു കൊന്നു

സീതത്തോട്: അഴുത പമ്പ റോഡില്‍ ശബരിമല തീര്‍ഥാടകനെ കാട്ടാന അടിച്ചു കൊന്നു. മുക്കുഴി വള്ളിത്തോട് പൂക്കുറ്റിത്താവളത്തില്‍ വെളുപ്പിന് 4 മണിയ്ക്കാണ് സംഭവം. യാത്രക്കിടെ വെള്ളാറം ചെറ്റ ഇടത്താവളത്തില്‍ വിശ്രമിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിയായ തീര്‍ഥാടകനെയാണ് കാട്ടാന അടിച്ചു കൊന്നത്.

കോയമ്പത്തൂര്‍ സ്വദേശി ഭദ്രസന്‍ ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുവാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവ നടന്ന സ്ഥലത്ത് പിരിയാതെ കാട്ടാന ക്കൂട്ടം നിലയുറപ്പിച്ചതിനാല്‍ പാതയില്‍ കൂടിയുള്ള യാത്ര വനം വകുപ്പ് തടഞ്ഞു. കാട്ടാനകള്‍ നിലയുറപ്പിച്ചതിനാല്‍ സംഭവം നടന്നയുടന്‍ അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാന്‍ പോലിസും വനംവകുപ്പും നന്നേ വിഷമിച്ചു. പാതയിലുള്ള തീര്‍ഥാടകരെ സുരക്ഷിത സ്ഥലത്തേയ്ക്കു മാറ്റിയിട്ടുണ്ട്. ഇവരെ കെഎസ്ആര്‍ടിസി ബസില്‍ കയറ്റി പമ്പയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

Tags:    

Similar News