ഹരിത സഹായ സ്ഥാപനങ്ങളുടെ എംപാനല്‍മെന്റ്: താല്‍പ്പര്യപത്രം നവംബര്‍ 15 വരെ സമര്‍പ്പിക്കാം

Update: 2022-11-09 02:26 GMT

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ ഹരിത സഹായ സ്ഥാപനമായി പ്രവര്‍ത്തിക്കുന്നതിന് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും ശുചിത്വ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയമുളളതുമായ ഏജന്‍സികള്‍/സ്ഥാപനങ്ങള്‍/സൊസൈറ്റികള്‍/ എന്‍ജിഒകളില്‍ നിന്ന് താല്‍പ്പര്യപത്രം സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 15 വൈകീട്ട് 5 മണി വരെ നീട്ടിയതായി ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

താല്‍പ്പര്യപത്രവും അനുബന്ധ വിവരങ്ങളുമടങ്ങുന്ന പ്രൊപ്പോസല്‍ ചുവടെ ചേര്‍ക്കുന്ന വിലാസത്തിലും, സോഫ്റ്റ്‌കോപ്പി sanitationkerala@gmail.com എന്ന ഈമെയില്‍ വിലാസത്തിലും അയക്കേണ്ടതാണ്. താല്പര്യ പത്രം സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി നവംബര്‍ 15 അഞ്ചു മണി. വിലാസം: ശുചിത്വ മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പബ്ലിക് ഓഫിസ് കോമ്പൗണ്ട്, ലാന്റ റവന്യൂ ബില്‍ഡിങ്, മൂന്നാം നില, മ്യൂസിയം റോഡ്, തിരുവനന്തപുരം- 695 033.

Tags:    

Similar News