ലോക്ക് ഡൗണ്‍: ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി

Update: 2020-05-13 10:43 GMT

കോഴിക്കോട്: കൊവിഡ് 19 പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി.

സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി സെന്ററുകളും ഏര്‍ലി ഇന്റര്‍വെന്‍ഷനല്‍ സെന്ററുകള്‍, ഡിസെബിലിറ്റി മാനേജ്‌മെന്റ് സെന്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങളും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളോടെ തുറന്നുപ്രവര്‍ത്തിപ്പിക്കാവുന്നതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ അറിയിച്ചു. 

Tags:    

Similar News