കോട്ടയം: അന്തരിച്ച പത്രഫോട്ടോഗ്രഫര്‍ വിക്റ്റര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥമുളള വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. മികച്ച വാര്‍ത്താ ചിത്രത്തിന് 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2020 ജൂലൈ ഒന്നുമുതല്‍ 2021 ജൂണ്‍ 30 വരെയുളള കാലയളവില്‍ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളാണ് പരിഗണിക്കുക. കെയുഡബ്ല്യുജെ വിക്റ്റര്‍ ജോര്‍ജ് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ചിത്രം പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഇമേജ് സഹിതം ജൂലൈ 20നകം kuwjktm@gmail.com എന്ന വിലാസത്തിലാണ് എന്‍ട്രി അയക്കേണ്ടത്. മൂന്ന് എംബിയില്‍ കവിയാത്ത ചിത്രമാണ് ഇ-മെയില്‍ ചെയ്യേണ്ടത്. അടിക്കുറിപ്പും ഫോട്ടോഗ്രഫറുടെ വിലാസവും ഫോണ്‍ നമ്പരും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഫോണ്‍: 9446479844.
Entries are invited for the Victor George Award