ജനാഭിമുഖ കുര്‍ബാന നിയമാനുസൃതമാക്കണം;റാലിയുമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍

എറണാകുളം അതിരൂപത ബസിലിക്കയില്‍ ജനാഭിമുഖ കുര്‍ബാന അല്ലാതെ മറ്റൊരു ആരാധനാക്രമം അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് വിശ്വാസികള്‍ പ്രഖ്യാപിച്ചു.ബസിലിക്കയുടെ മുന്നില്‍ നടന്ന പ്രതിഷേധ റാലി റിട്ട ജഡ്ജ് അഗസ്റ്റിന്‍ കണിയാംമറ്റം ഉദ്ഘാടനം ചെയ്തു

Update: 2022-02-20 09:05 GMT


കൊച്ചി: ജനാഭിമുഖ കുര്‍ബാന നിയമാനുസൃതമാക്കണമെന്നും മറിച്ചുള്ള നീക്കത്തില്‍ നിന്നും സഭാ നേതൃത്വം പിന്മാറാണമെന്നും ആവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളുടെ നേതൃത്വത്തില്‍ പൊതുയോഗവും പ്രതിഷേധ റാലിയും നടത്തി.കത്തോലിക്ക സഭയില്‍ കത്തോലിക്കാ സഭയില്‍ 98% വിശ്വാസികളും വൈദീകരും അര്‍പ്പിക്കുന്ന ജനാഭിമുഖ വി.കുര്‍ബാന നിയമാനുസൃതം സ്ഥിരമായി ലഭിക്കമമെന്ന് സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലെ കുര്‍ബ്ബാനയ്ക്ക് ശേഷം ഇടവക വിശ്വാസികള്‍ നടത്തിയ പൊതുയോഗം ആവശ്യപ്പട്ടു. മറ്റു രൂപതകളില്‍ നിന്ന് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഇവിടെ വന്ന് താമസമാക്കിയ വിശ്വാസികളില്‍ വിഷം കുത്തിവയ്ക്കുന്നവരെ ഇത്തരം കുല്‍സിത പ്രവര്‍ത്തനം തുടരാന്‍ ഇനിയും അനുവദിക്കില്ല.ഇനിയും തുടര്‍ന്നാല്‍ അതിനു നേതൃത്വം നല്‍കുന്നവര്‍ക്ക് കൃത്യമായി മറുപടി നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.


എറണാകുളം അതിരൂപതയില്‍ മാര്‍പാപ്പ നിയമിച്ച ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ , ഇടവകവികാരി, അസിസ്റ്റന്റ് വികാരിമാര്‍ അടക്കം അതിരൂപതയിലെ മുഴുവന്‍ വൈദികരോടും, വിശ്വാസികളോടും ജനാഭിമുഖ കുര്‍ബാനയ്ക്കായി പോരാടുന്ന എല്ലാവരോടും ചേര്‍ന്ന് ബസിലിക്ക ഇടവകാംഗങ്ങളും ഉറച്ചുനില്‍ക്കും.എറണാകുളം അതിരൂപത ബസിലിക്കയില്‍ ജനാഭിമുഖ കുര്‍ബാന അല്ലാതെ മറ്റൊരു ആരാധനാക്രമം അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് വിശ്വാസികള്‍ പ്രഖ്യാപിച്ചു.ബസിലിക്കയുടെ മുന്നില്‍ നടന്ന പ്രതിഷേധ റാലി റിട്ട ജഡ്ജ് അഗസ്റ്റിന്‍ കണിയാംമറ്റം ഉദ്ഘാടനം ചെയ്തു.

എറണാകുളം അങ്കമാലി അതിരൂപതയുടെ ബിഷപ്പ് ഹൗസിന് മുന്നില്‍ നടന്ന പ്രതിഷേധയോഗത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി പി ജെരാര്‍ദ് മുഖ്യപ്രഭാഷണം നടത്തി. അല്‍മായ മുന്നേറ്റം നേതാക്കളായ ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരന്‍, നിമ്മി ആന്റണി,എഴുത്തുകാരന്‍ എ കെ പുതുശേരി, അഡ്വ. വര്‍ഗീസ് പറമ്പില്‍, ഗ്ലാന്‍സി, ആന്റണി ജോസഫ്, തങ്കച്ചന്‍ പേരയില്‍ പ്രസംഗിച്ചു. ജോമോന്‍ ചാതോത്ത്, ബെന്നി വാഴപ്പിള്ളി, ജോമോന്‍ തോട്ടാപ്പിള്ളി, ബോബി മലയില്‍, ജിജി തോമസ്, ജോണ്‍ ജേക്കബ്, പാപ്പച്ചന്‍ ആത്തപ്പിള്ളി, ജോയ് മൂഴിക്കുളം, ജോഷി തച്ചപ്പിള്ളി നേതൃത്വം നല്‍കി.

Tags:    

Similar News