ഫര്‍ണിച്ചര്‍ എക്‌സിബിഷന്‍ ഫിഫെക്‌സിന് പ്രൗഢ ഗംഭീരമായ തുടക്കം

എ എം ആരിഫ് എംപി എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു

Update: 2022-05-28 12:02 GMT

അങ്കമാലി : ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫര്‍ണിച്ചര്‍ എക്‌സിബിഷന്‍ ഫിഫെക്‌സ് 2022 ന് അങ്കമാലിയില്‍ പ്രൗഢ ഗംഭീരമായ തുടക്കം.എ എം ആരിഫ് എംപി എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.കച്ചവടക്കാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തി കൊടുക്കുന്നതിന് ഫര്‍ണിച്ചര്‍ എക്‌സിബിഷന്‍ ഫിഫെക്‌സ്‌പോലെയുള്ള എക്‌സ്ബിഷനുകള്‍ ഉപകാരപ്രദമാകുമെന്ന് എ എം ആരിഫ് എം പി പറഞ്ഞു .

ഇത്തരം എക്‌സിബിഷനുകള്‍ നടക്കുന്നത് മൂലം നിരവധി പേര്‍ കേരളത്തില്‍ എത്തുന്നതിനും വ്യവസായം കൂടുതല്‍ സജീവമാകുന്നതിനും സാധിക്കും .കൂടാതെ കേരളത്തിലെ വ്യവസായങ്ങളെ പുറത്ത് ഉള്ളവരെ പരിചയപ്പെടുത്തുന്നതിനും സാധിക്കും .ഇത് കേരളത്തിലെ കച്ചവട സാധ്യതകളെ കൂടുതല്‍ വളര്‍ത്തുന്നതിനും സാധിക്കുമെന്നും എ എം ആരിഫ് എം പി വ്യക്തമാക്കി.

ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.എം എസ് എം ഇ ഡയറക്ടര്‍ ജി എസ് പ്രകാശ് ,അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഷാജി മനഹര്‍. , ബൈജു രാജേന്ദ്രന്‍ , എം ഇ ഷഹജന്‍ , പെങ്ങാടന്‍ അഹമ്മദ് , ഷാജഹാന്‍ കല്ലുവരമ്പില്‍,പ്രസീദ് ഗുഡ് വേ സംസാരിച്ചു.കേരളത്തിലെ ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ഉല്‍പ്പന്നങ്ങള്‍ പുറത്തെക്കെത്തിക്കുക എന്നതിനോടൊപ്പം ചെറുകിട സംരംഭകര്‍ക്ക് മികച്ച പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് ഫര്‍ണിച്ചര്‍ എക്‌സിബിഷന്‍ ഫിഫെക്‌സ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് അസോസിയേഷന്‍ ഭാഹവാഹികള്‍ പറഞ്ഞു.

കൊവിഡ് കാലത്ത് തകര്‍ന്ന് കിടക്കുന്ന ഈ മേഖലയെ ഉണര്‍ത്തുന്നതിനും പുതിയ ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്തുന്നതിനും എക്‌സിബിഷന്‍ ഏറേ ഗുണകരമാകും.എക്‌സിബിഷനില്‍ സ്റ്റാളുകളിടുന്ന സ്ഥാപനങ്ങള്‍ക്ക് സൂക്ഷ്മ,ചെറുകിട,ഇടത്തര മന്ത്രാലയം എക്‌സിബിഷനില്‍ ചെലവാകുന്നതിന്റെ 80 ശതമാനം തുക ഗ്രാന്റായി നല്‍കുമെന്നും ഗ്രാന്റ് ലഭിക്കുന്നതുമൂലം ചെറുകിട സംരംഭങ്ങള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് എക്‌സിബിഷനില്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍പ്പന നടത്തുവാനും പണം മുടക്കേണ്ടി വരില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

കൊവിഡിന് മുന്‍പ് നടത്തിയ എക്‌സിബിഷനില്‍ 300 കോടിയോളം രൂപയുടെ ബിസനസാണ് നടന്നത് .ഈ തവണ 400 കോടിയോളം രൂപയുടെ ബിസനസാണ് പ്രതിക്ഷിക്കുന്നത് .കഴിഞ്ഞ എക്‌സിബിഷനില്‍ പന്ത്രണ്ടായിരത്തിലേറേ യഥാര്‍ഥ ഉപഭോക്താക്കളും ഇരുപതിനായിരത്തോളം സന്ദര്‍ശകരും എത്തിയ ഫര്‍ണിച്ചര്‍ എക്‌സിബിഷനില്‍ ഈ പ്രാവശ്യം ഇരട്ടി ഉപഭോക്താക്കളെയാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

Tags:    

Similar News