നെടുമ്പാശ്ശേരിയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

Update: 2024-04-15 11:06 GMT

അങ്കമാലി: നെടുമ്പാശ്ശേരി അത്താണിയില്‍ രഹസ്യമായി വിപണനത്തിന് ഏഴര ഗ്രാം എംഡിഎംഎ കൊണ്ട് വന്ന രണ്ട് പേരെ നാടകീയമായി പോലിസ് പിടികൂടി. ആലുവ മാറമ്പിള്ളി ചാലക്കല്‍ തോലാട്ട് വീട്ടില്‍ സാദിഖ് അലി (32), ചെങ്ങമനാട് തുരുത്ത് പാലവിളയില്‍ വീട്ടില്‍ മുഹമ്മദ് ഷഫീഖ് (26) എന്നിവരെയാണ് ജില്ല റൂറല്‍ ഡാന്‍സാഫ് ടീമും നെടുമ്പാശ്ശേരി പോലിസും ചേര്‍ന്ന് ഞായറാഴ്ച രാത്രി ഒമ്പതിന് പിടികൂടിയത്.

Tags:    

Similar News