ഇടത് സര്‍ക്കാരിന്റെ വിവേചനം പക്ഷപാതിത്വം ; എസ് ഡി പി ഐ ജനസദസ്സ് സംഘടിപ്പിച്ചു
കാഞ്ഞിരമറ്റം മില്ലുങ്കല്‍ ജംഗ്ഷനില്‍ നടന്ന ജനസദസ്സ് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി ഉദ്ഘാടനം ചെയ്തു
കാഞ്ഞിരമറ്റം: ഇടത് സര്‍ക്കാരിന്റെ വിവേചനം പക്ഷപാതിത്വം എന്ന തലക്കെട്ടില്‍ എസ് ഡി പി ഐ ജനസദസ്സ് സംഘടിപ്പിച്ചു.കാഞ്ഞിരമറ്റം മില്ലുങ്കല്‍ ജംഗ്ഷനില്‍ നടന്ന ജനസദസ്സ് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റും ഗവണ്‍മെന്റിന് നേതൃത്വം കൊടുക്കുന്ന സി പി എമ്മും ആര്‍ എസ് എസിന്റെ ബി ടീമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഷൗക്കത്ത് അലി പറഞ്ഞു.
അതുകൊണ്ടാണ് സംഘ പരിവാറുകാര്‍ക്ക് ഒരു നീതിയും അടിസ്ഥാന ജനവിഭാഗങ്ങളായ മുസ് ലിംകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്ക് മറ്റൊരു രീതിയും എന്ന രീതിയില്‍ നിയമ രംഗത്തും സാമൂഹിക രംഗത്തും ഇടത് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സമിതി അംഗം വി എം ഫൈസല്‍ ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍ ജില്ലാ കമ്മിറ്റി അംഗം സി എസ് ഷാനവാസ് മണ്ഡലം പ്രസിഡന്റ് ഷമീര്‍ ആമ്പല്ലൂര്‍, മണ്ഡലം സെക്രട്ടറി അല്‍ത്താഫ്, മണ്ഡലം കമ്മിറ്റി അംഗം കബീര്‍ കാഞ്ഞിരമറ്റം തുടങ്ങിയവര്‍ സംസാരിച്ചു.