ലക്ഷദ്വീപ് യാത്രാകപ്പല്‍ സര്‍വ്വീസ് വെട്ടി കുറച്ച സംഭവം: എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി

കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസിലേക്ക് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഉത്ഘാടനം ചെയ്തു

Update: 2022-03-02 13:47 GMT

കൊച്ചി : ലക്ഷദ്വീപ് നിവാസികള്‍ക്ക് കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ ഉണ്ടായിരുന്ന കപ്പല്‍ സര്‍വീസ് എഴില്‍ നിന്ന് ഒന്നിലേക്ക് വെട്ടി കുറച്ച ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ നടപടിക്കെതിരെ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസിലേക്ക് എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി.ഐലന്റ പോലിസ് സ്‌റ്റേഷന്‍ പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഉത്ഘാടനം ചെയ്തു.

ലക്ഷദ്വീപ് ജനതയെ ദ്വീപില്‍ നിന്ന് ഒഴിപ്പിക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണ് യാത്രാകപ്പല്‍ സര്‍വ്വീസിന്റെ എണ്ണം വെട്ടിക്കുറച്ചതെന്ന് റോയ് അറയ്ക്കല്‍ പറഞ്ഞു. ദ്വീപ് ജനതയെ ഇനിയും പ്രയാസപ്പെടുത്താനാണ് നീക്കമെങ്കില്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫിസിനു മുന്നില്‍ എസ്ഡിപിഐ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷമീര്‍ അധ്യക്ഷത വഹിച്ചു. കൊച്ചി മണ്ഡലം പ്രസിഡന്റ് നൗഷാദ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ശിഹാബ് പടന്നാട്ട് സംസാരിച്ചു.തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് നിയാസ് നന്ദി പറഞ്ഞു.സുധീര്‍ യുസുഫ്, നവാസ് കൊച്ചി, അഷറഫ്, റെനിഷ് മാര്‍ച്ചിന് നേതൃത്വം നല്‍കി.

Tags:    

Similar News