സൗജന്യ സ്‌കോളിയോസിസ് ക്യാംപ്

നട്ടെല്ലിന് വരുന്ന വളവിനാണ് സ്‌കോളിയോസിസ് എന്ന് പറയുന്നത്. നട്ടെല്ലിന് വളവ്, വേദന, നീരുവീക്കം, നടുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ മെഡിക്കല്‍ ക്യാംപ് പ്രയോജനപ്പെടുത്തണമെന്ന് ക്യാംപ് ഡയറക്ടറും സ്‌പൈന്‍ സര്‍ജനുമായ ഡോ. ജേക്കബ് ഈപ്പന്‍ അറിയിച്ചു

Update: 2022-08-20 06:28 GMT

കൊച്ചി : കച്ചേരിപ്പടി ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സൗജന്യ സ്‌കോളിയോസിസ് ക്യാംപ് ഈ മാസം 28 ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. നട്ടെല്ലിന് വരുന്ന വളവിനാണ് സ്‌കോളിയോസിസ് എന്ന് പറയുന്നത്.

നട്ടെല്ലിന് വളവ്, വേദന, നീരുവീക്കം, നടുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ മെഡിക്കല്‍ ക്യാംപ് പ്രയോജനപ്പെടുത്തണമെന്ന് ക്യാംപ് ഡയറക്ടറും സ്‌പൈന്‍ സര്‍ജനുമായ ഡോ. ജേക്കബ് ഈപ്പന്‍ അറിയിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 4077402, 7025350481 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Tags:    

Similar News