യുക്രെയ്‌നില്‍നിന്നുളള ഒഴിപ്പിക്കല്‍; ഡല്‍ഹിയില്‍ ഉന്നതതല യോഗം നടന്നു

Update: 2022-03-05 16:11 GMT

ന്യൂഡല്‍ഹി; റഷ്യന്‍ സൈന്യം അധിനിവേശം നടത്തിയതിനെത്തുടര്‍ന്ന് സംഘര്‍ഷത്തിലായ യുക്രെയ്‌നില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കമുള്ള പൗരന്മാരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനുളള യോഗം ഇന്ന് ഡല്‍ഹിയില്‍ നടന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, മന്ത്രി പിയൂഷ് ഗോയല്‍, കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ കുറച്ചുദിവസമായി ഇതേ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പുകളുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചിരുന്നു.

വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനുവേണ്ടിയുളള നീക്കം നടത്താനാണ് ഇന്ത്യയുടെ ശ്രമം.

പൗരന്മാരെ തിരിച്ചെത്തിക്കാന്‍ ഓപറേഷന്‍ ഗംഗ വഴി ശ്രമം നടത്തുന്നുണ്ടെങ്കിലും യുക്രെയ്‌നിനുള്ളില്‍ ഒരു ശ്രമവും ഇതുവരെ നടന്നിട്ടില്ല. അതില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയുമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിക്കുന്നത്.

യുക്രെയ്‌നില്‍ കുടുങ്ങിയവരെ അയല്‍ രാജ്യങ്ങള്‍ വഴിയാണ് നാട്ടിലേക്ക് കൊണ്ടുവരുന്നത്. നിരവധി പേര്‍ അതുവഴി നാട്ടിലെത്തുകയും ചെയ്തു. 

Tags:    

Similar News