ആറ്റിപ്രയില്‍ ദലിത് കുടംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവം: കടുത്ത പ്രതിഷേധവുമായി വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്

കുഞ്ഞുങ്ങളുമടങ്ങുന ദലിത് കുടുംബങ്ങളോട് മോശമായി പെരുമാറിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം.കിടപ്പാടം നഷ്ടപ്പെട്ടവരുടെ പ്രശ്‌നം അടിയന്തിരമായി സര്‍ക്കാര്‍ ഏറ്റെടുത്ത് പരിഹരിക്കണം

Update: 2020-08-04 12:30 GMT

തിരുവനന്തപുരം: ആറ്റിപ്ര മണ്‍വിള ചെങ്കൊടിക്കാടില്‍ ഇരുട്ടിന്റെ മറവില്‍ സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെയുള്ള ദലിത് ദലിത് കുടുംബങ്ങളെ ബലമായി കുടിയൊഴിപ്പിച്ച സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി വിമന്‍ ജസ്റ്റിസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി വേണുഗോപാല്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി വസ്ത്രം പോലും മാറാനനുവദിക്കാതെ പുരുഷ പോലിസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയത് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയായിരുന്നു. മാസ്‌ക് എടുക്കാന്‍ ശ്രമിച്ച വൃദ്ധയെ അസഭ്യം പറയുകയും പോലിസ് സ്‌റ്റേഷനില്‍ കൈ കുഞ്ഞുങ്ങളടക്കം ഇരുപത്തെട്ടോളം പേരെ ഒരുമിച്ച് പത്ത് മണിക്കൂര്‍ കുടിവെള്ളമോ ഭക്ഷണമോ നല്‍കാതെ അടച്ചിടുകയും ചെയ്ത നടപടി മനുഷ്യാവകാശ ലംഘനമാണ്.

ഇവരെ പോലിസ് സ്‌റ്റേഷനില്‍ പിടിച്ചിട്ട് പോലിസും ഗുണ്ടകളും ഇവരുടെ കുടിലുകള്‍ ഇടിച്ചു നിരത്തി രേഖകളടക്കം നശിപ്പിക്കുകയായിരുന്നു.സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന ദലിത് കുടുംബങ്ങളോട് മോശമായി പെരുമാറിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം.കിടപ്പാടം നഷ്ടപ്പെട്ടവരുടെ പ്രശ്‌നം അടിയന്തിരമായി സര്‍ക്കാര്‍ ഏറ്റെടുത്ത് പരിഹരിക്കണം

ആറ്റിപ്ര വില്ലേജ് ഓഫിസില്‍ സമരം ചെയ്യുന്ന കുടിയൊഴിപ്പിക്കപ്പെട്ടവരെ സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം സന്ദര്‍ശിച്ച് സമരക്കാരോട് കാര്യങ്ങള്‍ അന്വേഷിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.

Tags:    

Similar News