ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

Update: 2020-05-09 09:33 GMT

റായ്പൂര്‍: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും ജനതാ കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ അജിത് ജോഗി ആശുപത്രിയില്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടിലെ പൂന്തോട്ടത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടേയാണ് ഇദ്ദേഹത്തെ റായ്പൂരിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 74 വയസുകാരനായ അജിത് ജോഗിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അച്ഛന്റെ നില ഗുരുതരമാണെന്നും ശ്വസനപ്രക്രിയയില്‍ തടസ്സങ്ങള്‍ ഉളളതുകൊണ്ടാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതെന്ന് മകന്‍ അമിത് ജോഗി പറഞ്ഞു.



Tags:    

Similar News