ജുഡീഷ്യല്‍ അധികാരങ്ങളോടുകൂടിയ പ്രവാസി കമ്മീഷന്‍; ഹരജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും
കുവൈത്ത് സിറ്റി: ജുഡീഷ്യല്‍ അധികാരങ്ങളോടുകൂടിയ കേന്ദ്ര പ്രവാസി ( NRI) കമ്മീഷന്‍ വേണമെന്നുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഏപ്രില്‍ 22 നു പരിഗണിക്കും. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റും സുപ്രീം കോടതി അഭിഭാഷകനുമായ ജോസ് എബ്രഹാം മുഖേനയാണ് ഹരജി നല്‍കിയത്.
ഹരജിയുടെ പൊതു താല്പര്യം മുന്‍ നിര്‍ത്തി ഡിവിഷന്‍ ബെഞ്ച് ഹരജി പരിഗണിക്കുന്നത് ഉചിതമാണെന്ന് ജസ്റ്റിസ് പ്രതിഭ സിംഗ് അഭിപ്രായപ്പെട്ടു. ഗോവ, പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ പ്രവാസി കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ വിദേശ എംബസികളും കോണ്‍സുലെറ്റുകളും കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആകയാല്‍ കേന്ദ്ര ജുഡീഷ്യല്‍ അധികാരത്തോട് കൂടിയ ഒരു പ്രവാസി ( NRI) കമ്മീഷന്‍ രൂപീകരിക്കുന്നത് ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നു ഹരജിയില്‍ ചൂണ്ടി കാണിക്കുന്നു.