വനിതാ മതിലില്‍ പങ്കെടുത്ത ഗ്രാമപ്പഞ്ചായത്ത് അംഗത്തെ കോണ്‍ഗ്രസ് പുറത്താക്കി

ചാത്തമംഗലം പഞ്ചായത്ത് കോൺഗ്രസ്സ്‌ മെമ്പർ എൻ പി കമലയെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡി സി സി പ്രസിഡണ്ട് ടി സിദ്ധീഖ് അറിയിച്ചു.

Update: 2019-01-05 06:27 GMT

ചാത്തമംഗലം: വനിതാ മതിലില്‍ പങ്കെടുക്കരുതെ പാര്‍ട്ടി തീരുമാനം അനുസരിക്കാത്ത ഗ്രാമ പഞ്ചായത്ത് മെമ്പര്‍പാര്‍ട്ടിക്ക് പുറത്ത്.ചാത്തമംഗലം പഞ്ചായത്ത് കോണ്‍ഗ്രസ്സ് മെമ്പര്‍ എന്‍ പി കമലയെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ഡി സി സി പ്രസിഡണ്ട് ടി സിദ്ധീഖ് അറിയിച്ചു.പാര്‍ട്ടി തീരുമാനം വകവെക്കാത്തതിനാണ് നടപടി.വനിതാ മതില്‍ സ്ത്രീ ശാക്തീകരണത്തിന്ന് വേണ്ടിയാണെന്നും അതുകൊണ്ടാണ് ഒരു സ്ത്രീ എന്ന നിലയില്‍ പങ്കെടുത്തതെന്നുമായിരുന്നു കമല നേരത്തെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി തീരുമാനം വകവെക്കാതെ മതിലില്‍ പങ്കെടുത്തത് വിവാദമായതോടെ തന്റെ വാര്‍ഡില്‍ വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു കിട്ടുന്നതിനു വേണ്ടിയാണ് മതിലില്‍ പങ്കാളിയായതെന്നും, പങ്കെടുത്താല്‍ വികസന പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ നടത്തി തരാമെന്ന ഭരണത്തിലുള്ള സി പി എമ്മിന്റെ വാക്ക് വിശ്വസിച്ച് വാര്‍ഡിലെ ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് മതിലില്‍ പങ്കെടുത്തുതെന്നും ഇതില്‍ പാര്‍ട്ടിക്കും, മുന്നണിക്കും ഉണ്ടായ പ്രയാസത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഇവര്‍ നേതൃത്വത്തിന് മാപ്പ് എഴുതി നല്‍കിയിരുന്നു.എന്നാല്‍ ഒരു വിഭാഗം ഇവര്‍ക്ക് അനുകൂലമായി മുന്നോട്ട് വന്നെങ്കിലും, യൂത്ത് കോണ്‍ഗ്രസ് അക്കെമുള്ളവരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ഡിസിസി പ്രസിഡന്റ് ഇവരെ പുറത്താക്കാന്‍ തയ്യാറായത്.




Tags:    

Similar News