ആന്റിലയ്ക്കു സമീപത്തുനിന്ന് സ്‌ഫോടകവസ്തു കണ്ടെടുത്ത സംഭവം: എന്‍ഐഎ മറ്റൊരു മെര്‍സിഡസ് കാര്‍കൂടി കസ്റ്റഡിയിലെടുത്തു

Update: 2021-04-03 12:24 GMT

മുംബൈ: മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്കു സമീപത്തുനിന്ന് സ്‌ഫോടകവസ്തു നിറച്ച കാറ് കണ്ടെത്തിയ സംഭവത്തില്‍ എന്‍ഐഎ മറ്റൊരു കാറ് കൂടി കസ്റ്റഡിയിലെടുത്തു. ഇത്തവണ ഒരു വെളുത്ത മെര്‍സിഡസ് ബെന്‍സ് കാറാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. റായ്ഗഡ് ജില്ലയിലെ പനവേലില്‍ നിന്ന് കണ്ടെടുത്ത ഈ കാറ് സംഭവത്തില്‍ അറസ്റ്റിലായ മുംബൈ പോലിസിലെ ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ ഉപയോഗിച്ചതാണെന്ന് എന്‍ഐഎ കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുന്ന എട്ടാമത്തെ കാറാണ് ഇത്.

ഇതുവരെ ഒരു എസ്യുവി സ്‌കോര്‍പിയോ, ഇതാണ് ആന്റിലയ്ക്കു സമീപത്തുനിന്ന് കണ്ടെടുത്തത്, ഒരു ഇന്നോവ, രണ്ട് കറുപ്പ് മെര്‍സിഡസ് ബെന്‍സ്, ഒരു കറുപ്പ്് വോള്‍വൊ, ഒരു ലാന്‍ഡ് ക്രൂയ്‌സര്‍ പ്രാഡൊ, ഒരു മിറ്റ്‌സുബിഷി ഔട്ട്് ലാന്‍ഡര്‍ എന്നിവയാണ് ഇതുവരെ കണ്ടെടുത്തത്.

ഒരു ഓഡി കാറിനുവേണ്ടിയുള്ള അന്വേഷണം നടക്കുന്നുണ്ട്. മുംബൈയില്‍ നിന്ന് ലഭിച്ച സിസിടിവി ഫൂട്ടേജില്‍ വാസെ മറ്റൊരു കുറ്റവാളിയുമായി ഈ കാറില്‍ വച്ച് കണ്ടിരുന്നു.

കാറുകള്‍ക്കുപുറമെ എന്‍ഐ വ്യാജ രജിസ്‌ട്രേഷന്‍ നമ്പര്‍, കുറച്ച് ബാഗുകള്‍, 5,00,000 രൂപ, നോട്ടെണ്ണല്‍ മെഷീന്‍, വസ്ത്രങ്ങള്‍ എന്നിവയും കണ്ടെടുത്തിരുന്നു. ചില വസ്തുക്കള്‍ വാഹനത്തില്‍ നിന്നും മറ്റ് ചിലത് മൈത്തി നദിയില്‍ നിന്നുമാണ് വീണ്ടെുടുത്തത്.

അറസ്റ്റിലായ മുന്‍ മുംബൈ പോലിസ് െ്രെകംബ്രാഞ്ച് ഓഫിസര്‍ സച്ചിന്‍ വാസെ ഇപ്പോള്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ്. ഏപ്രില്‍ മൂന്നിന് കസ്റ്റഡി അവസാനിക്കും. മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് കേസ് പരിഗണിക്കുന്നത്. തന്നെ അന്വേഷണ ഏജന്‍സികള്‍ ബലിയാടാക്കുകയാണെന്ന് സച്ചിന്‍ വാസെ കോടതിയില്‍ പരാതിപ്പെട്ടു.

ഫെബ്രുവരി 25ാം തിയ്യതി അംബാനിയുടെ വീടിനു സമീപത്തുനിന്ന് ഒരു എസ്യുവിയില്‍ സ്‌ഫോടകവസ്തുക്കള്‍കണ്ട കേസിലാണ് മുംബൈ െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയെ പോലിസ് അറസ്റ്റ് ചെയ്തത്. കാറിന്റെ ഉടമയായിരുന്ന മന്‍സുഖ് ഹിരന്റെ മൃതദേഹം മാര്‍ച്ച് 5ന് കണ്ടെടുത്തു. വാസെയുടെ പേര് കേസില്‍ ഉള്‍പ്പെട്ട ആദ്യ ഘട്ടത്തില്‍ത്തന്നെ അദ്ദേഹത്തെ മറ്റൊരു തസ്തികയിലേക്ക് മാറ്റി നിയമിച്ചിരുന്നു.

Tags:    

Similar News