എക്‌സ്‌പോ 2020: പങ്കാളിത്വ രാജ്യങ്ങളുടെ ആദ്യത്തെ എസ്റ്റാബിള്‍സ്‌മെന്റ് കാര്‍ഡ് ഇഷ്യു ചെയ്തു; ആദ്യ രാജ്യം ബെല്‍ജിയം

യുഎഇ അന്താരാഷ്ട്ര സഹകരണ മന്ത്രിയും, എക്‌സ്‌പോ 2020 ഡയറക്ടര്‍ ജനറലുമായ റീം അല്‍ ഹാഷിമിയുടെ സാന്നിധ്യത്തില്‍ ജിഡിആര്‍എഫ്എ മേധാവി മേജര്‍ മുഹമ്മദ് അഹ്മദ് അല്‍ മറി കാര്‍ഡ് ബെല്‍ജിയം അധികാരികള്‍ക്ക് കൈമാറി.

Update: 2019-05-08 17:47 GMT

ദുബയ്: എക്‌സ്‌പോ 2020 ദുബയ് പ്രദര്‍ശനത്തില്‍ പങ്കുചേരുന്ന രാജ്യങ്ങളുടെ ആദ്യ എസ്റ്റാബിള്‍സ്‌മെന്റ് കാര്‍ഡ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ദുബയ് എമിഗ്രേഷന്‍) ഇഷ്യു ചെയ്തു. ബെല്‍ജിയത്തിന്റെ എസ്റ്റാബിള്‍സ്‌മെന്റ് കാര്‍ഡാണ് അധിക്യതര്‍ ആദ്യമായി ഇഷ്യു ചെയ്തത്. യുഎഇ അന്താരാഷ്ട്ര സഹകരണ മന്ത്രിയും, എക്‌സ്‌പോ 2020 ഡയറക്ടര്‍ ജനറലുമായ റീം അല്‍ ഹാഷിമിയുടെ സാന്നിധ്യത്തില്‍ ജിഡിആര്‍എഫ്എ മേധാവി മേജര്‍ മുഹമ്മദ് അഹ്മദ് അല്‍ മറി കാര്‍ഡ് ബെല്‍ജിയം അധികാരികള്‍ക്ക് കൈമാറി. ബെല്‍ജിയം ഡെപ്യൂട്ടി കമീഷണര്‍ ജനറല്‍ അല്‍ഡവിന്‍ ഡീക്കറസാണ് ദുബയ് എമിഗ്രേഷന്‍ അധികാരികളില്‍ നിന്ന് കഴിഞ്ഞ ദിവസം എസ്റ്റാബിള്‍സ്‌മെന്റ് കാര്‍ഡ് ഏറ്റുവാങ്ങിയത്.

എക്‌സ്‌പോ 2020ക്ക് എത്തുന്ന ആളുകളുടെ വിസ നടപടികള്‍ക്കും മറ്റും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് വിപുലമായ തയാറെടുപ്പുകളാണ് നടത്തി കൊണ്ടിരിക്കുന്നത്. അത്യാധുനിക സ്മാര്‍ട്ട് സംവിധാനത്തിലൂടെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആളുകളുടെ വിസ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കാനാനുള്ള പദ്ധതിയാണ് ജിഡിആര്‍എഫ്എ ദുബയ് തയാറാക്കിട്ടുള്ളതെന്ന് ജിഡിആര്‍എഫ്എ മേധാവി മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു. 192 രാജ്യങ്ങളുടെ പങ്കാളിത്തം എക്‌സ്‌പോ 2020യ്ക്ക് അധികൃതര്‍ ഉറപ്പാക്കി കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 25 ദശലക്ഷം സഞ്ചാരികളെയാണ് അടുത്ത വര്‍ഷം നടക്കുന്ന എക്‌സ്‌പോ 2020ക്ക് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിദിനം 45,000 വിസ നടപടികള്‍ ക്രമങ്ങള്‍ നല്‍കാനുള്ള സംവിധാനമാണ് ജിഡിആര്‍എഫ്എ ക്രമീകരിച്ചിട്ടുള്ളത്. പ്രത്യേകമായ സ്മാര്‍ട്ട് ഫ്‌ളാറ്റ് ഫോമിലൂടെ നടപടികള്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് അധിക്യതര്‍ വ്യക്തമാക്കി.

Tags:    

Similar News