മിച്ച ഭക്ഷണം സഹായകമാക്കാനുള്ള പദ്ധതിക്ക് തുടർ നടപടികളില്ല.
പദ്ധതി നടപ്പാക്കണമെങ്കില്‍ വിദേശ കാര്യമന്ത്രാലയത്തിന്റെ സഹായവും അനുമതി വേണം.
ന്യൂഡല്‍ഹി: രാജ്യത്തെ മിച്ച ഭക്ഷണം മാനുഷിക സഹായമായി അര്‍ഹതപ്പെട്ട മറ്റു രാജ്യങ്ങളിലേക്ക് നല്‍കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ ആരാഞ്ഞ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം വിദേശ്യകാര്യ മന്ത്രാലയത്തിന് നല്‍കിയ കത്തിന് മറുപടിയില്ല. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിലവില്‍ 187.96 എല്‍ എം ഡി ഗോതമ്പും 146.66 എല്‍ എം ഡി അരിയും മിച്ച സ്‌റ്റോക്കായി നിലവിലുണ്ട്. അവ മറ്റ് രാജ്യങ്ങള്‍ക്ക് മാനുഷിക പരിഗണവച്ച് നല്‍കാന്‍ കഴിയുമെന്ന് ബെന്നി ബെഹനാന്‍ എം പി യുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചു.
എന്നാല്‍ അത് നടപ്പാക്കണമെങ്കില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായവും അനുമതി വേണം. പക്ഷേ, ഇതിനിയും കിട്ടിയിട്ടില്ലെന്നാണ് ബെന്നി ബഹനാനെ കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചത്.