ലോകകപ്പില്‍ അഫ്ഗാന്‍ പോരാട്ടം അവസാനിച്ചു; സെമി കാണാതെ പുറത്ത്

Update: 2023-11-10 15:37 GMT
അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പില്‍നിന്ന് അഫ്ഗാനിസ്താന്‍ സെമി ഫൈനല്‍ കാണാതെ പുറത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ റെക്കോഡ് സ്‌കോര്‍ നേടാന്‍ കഴിയാതെ പോയതോടെയാണ് അഫ്ഗാന്‍ നാട്ടിലേക്ക് മടങ്ങുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ കഷ്ടിച്ച് വിജയിച്ചാലും ടീമിന് സെമിയിലെത്താനാകില്ല.

അവസാന ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടാനെത്തിയ അഫ്ഗാന് ലക്ഷ്യം പൂര്‍ത്തീകരിക്കാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരേ കുറഞ്ഞത് 438 റണ്‍സിനെങ്കിലും വിജയിച്ചാല്‍ മാത്രമേ അഫ്ഗാന് സെമിയിലെത്താന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ മാത്രമേ ടീമിന് നാലാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കാനാകൂ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തിട്ടും ടീമിന് വലിയ സ്‌കോര്‍ നേടാനായില്ല. 50 ഓവറില്‍ 244 റണ്‍സിന് അഫ്ഗാന്‍ ഓള്‍ ഔട്ടായി.സെമി കാണാതെ പുറത്തായെങ്കിലും തലയുയര്‍ത്തിയാണ് അഫ്ഗാന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നത്. അവരുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ അഫ്ഗാന്‍ പുറത്തെടുത്തത്. ആദ്യ എട്ട് മത്സരങ്ങളില്‍ നാലിലും വിജയിക്കാന്‍ അഫ്ഗാന് സാധിച്ചു. കഴിഞ്ഞ മത്സരത്തില്‍ അഞ്ചുതവണ ലോകചാമ്പ്യന്മാരായ ഓസീസിനെ വിറപ്പിച്ചാണ് ടീം കീഴടങ്ങിയത്.








Tags:    

Similar News