ലോകകപ്പ്; ഓസിസിന് മുന്നില്‍ അടിപതറി ഇന്ത്യ; 240ന് പുറത്ത്
ശുഭ്മാന്‍ ഗില്ലിനെ നാല് റണ്‍സിന് പുറത്താക്കി ആയിരുന്നു ഓസിസിന്റെ വിക്കറ്റ് വേട്ട.
അഹ്‌മദാബാദ്: ലോകകപ്പില്‍ തോല്‍വി അറിയാതെ കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ നിരയെ ലോകകപ്പ് ഫൈനലില്‍ 240ന് പിടിച്ചുകെട്ടി ഓസ്‌ട്രേലിയ. അഹ്‌മദാബാദിലെ 1,40,000 വരുന്ന കാണികള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകരുകയായിരുന്നു. ഓസ്‌ട്രേലിയയുടെ ബൗളിങിന് മുന്നില്‍ മുന്‍നിര തകരുകയായിരുന്നു. ടോസ് ലഭിച്ച സന്ദര്‍ശകര്‍ ആതിഥേയരെ ബാറ്റിങിനയക്കുകയായിരുന്നു. തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു കംഗാരുക്കളുടെ ബൗളിങ് പ്രകടനം.കോഹ്‌ലി,രാഹുല്‍, രോഹിത്ത് എന്നിവര്‍ മാത്രമാണ് കംഗാരുക്കളെ പ്രതിരോധിച്ചത്.
ശുഭ്മാന്‍ ഗില്ലിനെ നാല് റണ്‍സിന് പുറത്താക്കി ആയിരുന്നു ഓസിസിന്റെ വിക്കറ്റ് വേട്ട. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ തനത് ശൈലിയില്‍ ആക്രമിച്ചു കളിച്ച് 47 റണ്‍സെടുത്ത് പുറത്തായി. പ്രതീക്ഷ പുലര്‍ത്തിയ കോഹ്‌ലി അര്‍ദ്ധസെഞ്ചുറി (54) നേടി പുറത്തായി. ശ്രേയസ് അയ്യര്‍ക്കും (4) കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീടുള്ള പ്രതീക്ഷ കെ എല്‍ രാഹുലില്‍ ആയിരുന്നു. 66 റണ്‍സെടുത്ത് രാഹുല്‍ പിടിച്ചുനിന്നെങ്കിലും താരവും സ്റ്റാര്‍ക്കിന്റെ പന്തില്‍ മടങ്ങി .ജഡേജയ്ക്കും (9), മുഹമ്മദ് ഷമിക്കും (6) പെട്ടെന്ന് പുറത്താവാനിയിരുന്നു യോഗം. സൂര്യകുമാര്‍ യാദവ് 18ഉം ക്രുനാല്‍ യാദവ് 10ഉം ബുംറ ഒരു റണ്‍സെടുമെടുത്ത് പുറത്തായി. ഒടുക്കം 50 ഓവറില്‍ 240 റണ്‍സുമായി ഇന്ത്യ മടങ്ങി. സ്റ്റാര്‍ക്ക് കംഗാരുക്കള്‍ക്കായി മൂന്നും ഹാസല്‍വുഡ്, കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. മാക്‌സ് വെല്‍, സാംപ എന്നിവര്‍ ഓരോ വിക്കറ്റും നേടി.