വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്; മോഡേണ്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി
2015 ല്‍ കൊല്ലം ഈസ്റ്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇഡിയും അന്വേഷണം നടത്തുന്നത്.
കൊല്ലം: വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് കേസില്‍ കൊല്ലത്തെ മോഡേണ്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഉടമകളുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടു കെട്ടി. രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ സ്വദേശത്തും വിദേശത്തും വില്‍പ്പന നടത്തി വന്‍തോതില്‍ കള്ളപ്പണം സമ്പാദിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സ്ഥാപന ഉടമകളായ ജെയിംസ് ജോര്‍ജ്ജ്, ഭാര്യ സീമ ജോര്‍ജ്ജ് എന്നിവരുടെ 1.6 കോടി രൂപയുടെ സ്വത്ത് ആണ് കണ്ടുകെട്ടിയത്.
സ്ഥാപനം ഉടമകള്‍ക്ക് ആലപ്പുഴ, തൃശ്ശൂര്‍, കൊല്ലം അടക്കമുള്ള സ്ഥലങ്ങളിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയിട്ടുണ്ട്. 2015 ല്‍ കൊല്ലം ഈസ്റ്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇഡിയും അന്വേഷണം നടത്തുന്നത്.