കോന്തുരുത്തി പുഴ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടിയില്ല; കൊച്ചി കോര്‍പറേഷനും സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
ഹൈക്കോടതിയില്‍ വിളിച്ചുവരുത്തിയ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയോട് നേരിട്ടാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് അതൃപ്തിയറിയിച്ചത്. സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട ചീഫ് സെക്രട്ടറിക്കും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നു. കോന്തുരുത്തിയിലെ കെ.ജെ ടോമി നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.2012 മുതല്‍ കോന്തുരുത്തിപുഴ കൈയ്യേറ്റത്തെക്കുറിച്ച് ചീഫ് സെക്രട്ടറിക്ക് അറിയാമെന്നും ഇനി ഒരു ദിവസംപോലും സമയം അനുവദിക്കില്ലെന്നും പറഞ്ഞ കോടതി കേസ് വിധിപറയാനായി മാറ്റി
കൊച്ചി: കോന്തുരുത്തി പുഴ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ കൊച്ചി കോര്‍പറേഷനും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഹൈക്കോടതിയില്‍ വിളിച്ചുവരുത്തിയ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയോട് നേരിട്ടാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് അതൃപ്തിയറിയിച്ചത്. സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട ചീഫ് സെക്രട്ടറിക്കും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നു. കോന്തുരുത്തിയിലെ കെ.ജെ ടോമി നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.2012 മുതല്‍ കോന്തുരുത്തിപുഴ കൈയ്യേറ്റത്തെക്കുറിച്ച് ചീഫ് സെക്രട്ടറിക്ക് അറിയാമെന്നും ഇനി ഒരു ദിവസംപോലും സമയം അനുവദിക്കില്ലെന്നും പറഞ്ഞ കോടതി കേസ് വിധിപറയാനായി മാറ്റി.
പുഴ കൈയ്യേറ്റം അതീവഗൗരവമുള്ളതാണെന്നും ഒരു മീറ്റര്‍ പുഴപോലും കൈയ്യേറാന്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. പുഴ കൈയ്യേറി വീടു പണിതവര്‍ക്ക് പട്ടയവും വീട്് നമ്പറും അനുവദിച്ചതിലും കടുത്ത അതൃപ്തി അറിയിച്ചു. കോന്തുരുത്തിപുഴ കൈയ്യേറ്റം ഒഴുപ്പിക്കുന്നതിനും പുനരധിവാസത്തിനുമായി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്കും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. റവന്യൂ അഡീഷണല്‍ സെക്രട്ടറി കൈയ്യേറ്റ ഭൂമിക്ക് കൈവശ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച നടപടികളുടെ രേഖകള്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇനിയും കൂടുതല്‍ സമയം ആവശ്യപ്പെട്ടതാണ് കോടതിയെ ചൊടിപ്പിച്ചത്. കൈയ്യേറ്റം ഒഴിപ്പിച്ച് പുഴ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ എത്രസമയം വേണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2017ല്‍ സര്‍ക്കാരിനോടും കോര്‍പ്പറേഷനോടും റിപോര്‍ട്ട് തേടിയിട്ടും രണ്ടു വര്‍ഷമായിട്ടും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച് ജില്ലാ കലക്ടറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്്തമാക്കാന്‍ സര്‍ക്കാരിനോടും കോര്‍പ്പറഷനോടും ഇക്കഴിഞ്ഞ ഡിസംബര്‍ ആറിന് ആവശ്യപ്പെട്ടത്.