വ്യാജ ലൗ ജിഹാദ് ആരോപണം ; പരാതി നല്‍കാനൊരുങ്ങി വധുവിന്റെ വീട്ടുകാര്‍

ലോക്കല്‍ പോലീസ് പറയുന്നതനുസരിച്ച് ദമ്പതികള്‍ ഒരേ മതക്കാരാണ്, അവര്‍ ദേവാസി (റബാരി) ജാതിയില്‍പ്പെട്ടവരാണ്.

Update: 2021-04-23 10:03 GMT
ന്യൂഡല്‍ഹി: ഹിന്ദു പെണ്‍കുട്ടിയെ മുസ്‌ലിം യുവാവ് വിവാഹം ചെയ്തതു കാരണം പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു എന്ന സംഘ്പരിവാര പ്രചാരണത്തിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രംഗത്ത്. രാജസ്ഥാനിലെ പാലിയില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ വിവാഹമാണ് ലൗ ജിഹാദ് ആക്കി സംഘ്പരിവാര കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്. ലോക്കല്‍ പോലീസ് പറയുന്നതനുസരിച്ച് ദമ്പതികള്‍ ഒരേ മതക്കാരാണ്, അവര്‍ ദേവാസി (റബാരി) ജാതിയില്‍പ്പെട്ടവരാണ്. തങ്ങളുടെ സഹോദരിയെക്കുറിച്ചും പിതാവിനക്കുറിച്ചും ഇല്ലാത്ത കാര്യങ്ങളാണ് ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും ഇതിനെതിരേ പോലിസില്‍ പരാതി നല്‍കുമെന്നും പെണ്‍കുട്ടിയുടെ സഹോരന്‍ പറഞ്ഞതായി ബൂം ലൈവ് റിപോര്‍ട്ട് ചെയ്തു.


'ഈ ഹിന്ദു പെണ്‍കുട്ടി ഒരു മുസ്‌ലിം ആണ്‍കുട്ടിയുമായി വിവാഹിതയായി, അപമാനം കാരണം അവളുടെ പിതാവ് ആത്മഹത്യ ചെയ്തു. ദൈവം അവന്റെ ആത്മാവിന് സമാധാനം നല്‍കട്ടെ.' എല്ലാ മകളും വീടിനെ ഒരു പറുദീസയാക്കുന്നില്ല. ചില പെണ്‍മക്കള്‍ പിതാവിന്റെ ജീവന്‍ എടുക്കുന്നു,' എന്ന അടിക്കുറിപ്പോടെയാണ് വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നത്.




Tags:    

Similar News